Description
Digital Voice of Kerala
Wednesday, June 24, 2026

Digital Voice of Kerala
HomeKeralaതിരുവനന്തപുരം കോർപ്പറേഷനിലെ 20 BJP കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി: റദ്ദാക്കി,...

തിരുവനന്തപുരം കോർപ്പറേഷനിലെ 20 BJP കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി: റദ്ദാക്കി, നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം | Kerala High Court

🎙️ Latest Podcast

കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ ചട്ടം ലംഘിച്ച് നടത്തിയ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി. ദൈവത്തിൻ്റെതടക്കം പേരുകളിൽ നടത്തിയ സത്യപ്രതിജ്ഞാ ചടങ്ങിനെതിരായ നടപടിയാണിത്.(Kerala High Court Cancels Oaths Of BJP Councilors In Thiruvananthapuram Corporation)

എസ്.പി. ദീപക് നൽകിയ ഹർജിയിലാണ് കോടതിയുടെ നിർണ്ണായക ഇടപെടൽ. വരുന്ന നാലാഴ്ചയ്ക്കകം ഇവർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. കേരള മുൻസിപ്പാലിറ്റി നിയമം (1994) അനുസരിച്ച്, ജനപ്രതിനിധികൾ ‘ദൈവനാമത്തിലോ’ അല്ലെങ്കിൽ ‘സഗൗരവമോ’ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്യേണ്ടത്. ഇതിന് വിപരീതമായി സ്വന്തം ഇഷ്ടദേവതകളുടെയും രക്തസാക്ഷികളുടെയും പേരുകൾ സത്യപ്രതിജ്ഞാ വാചകത്തിൽ കൂട്ടിച്ചേർത്തത് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഔദ്യോഗിക സത്യപ്രതിജ്ഞാ വാചകങ്ങളിൽ അംഗങ്ങൾക്ക് മാറ്റങ്ങൾ വരുത്താനോ അധികമായി എന്തെങ്കിലും കൂട്ടിച്ചേർക്കാനോ അവകാശമില്ലെന്ന് കോടതി നിരീക്ഷിച്ചു. ചട്ടം ലംഘിച്ച കൗൺസിലർമാരെ അയോഗ്യരാക്കണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം.

Story Summary

The Kerala High Court has declared the oaths of 20 BJP councilors in the Thiruvananthapuram Corporation void, ruling that they violated the Kerala Municipality Act by adding the names of deities and martyrs to their official oaths. The court has directed the councilors to take the oath again within four weeks, upholding the standard protocol that only ‘in the name of God’ or ‘solemnly’ are permissible formats.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.