കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിലെ ഇടിവ് തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വലിയ വിലക്കുറവ് രേഖപ്പെടുത്തിയ സ്വർണ്ണത്തിന് ഇന്ന് വീണ്ടും 200 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന് 1,05,840 രൂപയായി വില താഴ്ന്നു. ഗ്രാമിന് 25 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്; ഒരു ഗ്രാം സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 13,230 രൂപയാണ്.(Gold Price Continues To Fall In Kerala Today)
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണ്ണ വിപണി വലിയ ചാഞ്ചാട്ടങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. സ്വർണ്ണവിലയിലെ ഈ കുത്തനെ ഉള്ള കുറവ് സാധാരണക്കാർക്കും സ്വർണ്ണാഭരണ പ്രേമികൾക്കും ആശ്വാസമാണ്.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
Story Summary
Gold prices in Kerala continued their downward trend today, with a reduction of Rs 200 per sovereign, bringing the current price to Rs 1,05,840. This follows a significant drop of Rs 2,500 yesterday, marking a total decrease of Rs 8,000 over the past three weeks.

