തിരുവനന്തപുരം: വനിതകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന കേരള സർക്കാരിന്റെ ‘പ്രിയദർശിനി യാത്രാ പദ്ധതി’ക്ക് വേണ്ടി ആകർഷകമായ ലോഗോ ക്ഷണിക്കുന്നു. സ്ത്രീ ശാക്തീകരണത്തിന്റെയും സാമൂഹിക സമത്വത്തിന്റെയും പ്രതീകമായ ഈ പദ്ധതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് മത്സരത്തിൽ പങ്കെടുക്കാം.(KSRTC Invites Logo Design Entries For Priyadarshini Travel Scheme)
സ്ത്രീ ശാക്തീകരണം, സാമൂഹിക സമത്വം, സ്വതന്ത്ര യാത്ര എന്നീ ആശയങ്ങൾ ലോഗോയിൽ പ്രതിഫലിക്കണം. ‘പ്രിയദർശിനി’ പദ്ധതിയുടെ സന്ദേശം വ്യക്തമായിരിക്കണം. ലോഗോ പൂർണ്ണമായും സ്വന്തം സൃഷ്ടിയായിരിക്കണം. പകർപ്പവകാശ ലംഘനങ്ങൾ ഉണ്ടാകരുത്. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയുടെ പൂർണ്ണമായ ഉപയോഗാവകാശം കെ.എസ്.ആർ.ടി.സി.യിൽ നിക്ഷിപ്തമായിരിക്കും.
മികച്ച ലോഗോ തിരഞ്ഞെടുക്കുന്നവർക്ക് ₹10,000 ക്യാഷ് പ്രൈസ് ലഭിക്കും. PNG, PSD, PDF, CDR (AI/EPS/SVG എന്നിവയും സമർപ്പിക്കാം) ഫോര്മാറ്റുകളിൽ വേണം ലോഗോ അയക്കാൻ. റസലൂഷൻ കുറഞ്ഞത് 300 DPI ആയിരിക്കണം. സൈസ് കുറഞ്ഞത് 6000 × 6000 പിക്സൽസ്. കളർ മോഡ് RGB (CMYK വേർഷൻ കൂടി സമർപ്പിക്കുന്നത് ഉചിതം) ആയിരിക്കണം. പരമാവധി ഫയൽ വലുപ്പം 100 MB വരെയാകാം.
എങ്ങനെ അയക്കാം?
ലോഗോയോടൊപ്പം പേര്, വിലാസം, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം, ലോഗോയുടെ ആശയ വിവരണം (50-100 വാക്കുകൾ) എന്നിവ ഉൾപ്പെടുത്തി priyadarshini@keralartc.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കുക. അവസാന തീയതി 2026 ജൂൺ 30 ആണ്.
Story Summary
KSRTC has invited entries for a logo design competition for its ‘Priyadarshini’ travel scheme, which provides free bus travel for women and transgender individuals. The winning entry will receive a cash prize of ₹10,000, and participants must submit their designs—reflecting themes of women’s empowerment and social equality—by June 30, 2026.

