Description
Digital Voice of Kerala
Tuesday, June 23, 2026

Digital Voice of Kerala
HomeKerala'പ്രസംഗം ഒഴിവാക്കിയാൽ അഴിമതി ആരോപണം ഇല്ലാതാകില്ല': സർക്കാരിനെതിരെ കടുപ്പിച്ച് KN  ബാലഗോപാൽ...

‘പ്രസംഗം ഒഴിവാക്കിയാൽ അഴിമതി ആരോപണം ഇല്ലാതാകില്ല’: സർക്കാരിനെതിരെ കടുപ്പിച്ച് KN  ബാലഗോപാൽ | KN Balagopal

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ മദ്യനികുതിയിളവിനെച്ചൊല്ലി വിവാദം പുകയുന്നതിനിടെ, ആരോപണങ്ങൾ സഭയ്ക്ക് പുറത്തേക്കും വ്യാപിപ്പിച്ച് പ്രതിപക്ഷം. മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തിയത്. ബജറ്റിൽ നികുതി ഇളവ് വരുത്തിയത് വൻ അഴിമതിയാണെന്ന് അദ്ദേഹം ആരോപിച്ചു.(KN Balagopal, Opposition Accuses Government Of Corruption In Liquor Tax Concession Row)

2023-ൽ മുൻ സർക്കാരിന്റെ കാലത്ത് കമ്പനി നികുതിയിളവിനായി അപേക്ഷ നൽകിയിരുന്നെങ്കിലും അന്ന് അതിൽ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. എന്നാൽ, പുതിയ സർക്കാർ വന്ന ശേഷം ഈ വിഷയത്തിൽ അസാധാരണമായ വേഗതയിലാണ് കാര്യങ്ങൾ നീങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. “ഡെന്മാർക്കിൽ എന്തോ ചീഞ്ഞു നാറുന്നു” എന്ന പ്രയോഗം ഉന്നയിച്ച ബാലഗോപാൽ, അഴിമതി മനക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാവിനെ സഭയിൽ സംസാരിക്കാൻ അനുവദിക്കുന്നില്ലായെന്നും, പ്രസംഗം ഒഴിവാക്കിയതുകൊണ്ട് അഴിമതി ആരോപണങ്ങൾ ഇല്ലാതാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഇരുണ്ട കാലത്തിലേക്കുള്ള തിരിച്ചുപോക്കാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Story Summary

Stepping up the pressure over the liquor tax controversy, former Finance Minister K.N. Balagopal accused the current government of corruption, alleging that an application for tax concessions by the liquor company which was ignored by the previous administration in 2023, was fast-tracked by the current leadership.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.