Description
Digital Voice of Kerala
Tuesday, June 23, 2026

Digital Voice of Kerala
HomeKeralaനടിയെ ആക്രമിച്ച കേസ്: പ്രതികളുടെ അപ്പീലിൽ ഹൈക്കോടതി വാദം കേൾക്കും, ഹർജി...

നടിയെ ആക്രമിച്ച കേസ്: പ്രതികളുടെ അപ്പീലിൽ ഹൈക്കോടതി വാദം കേൾക്കും, ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാൻ മാറ്റി | Actress assault case

🎙️ Latest Podcast

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൾസർ സുനി ഉൾപ്പെടെയുള്ള പ്രതികൾ നൽകിയ അപ്പീൽ ഹർജി ഹൈക്കോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാൻ മാറ്റി. പൾസർ സുനി, മാർട്ടിൻ, വിജീഷ്, വടിവാൾ സലീം തുടങ്ങിയവരാണ് വിചാരണക്കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.(Actress assault case, Kerala High Court adjourns appeal of accused)

കേസുമായി ബന്ധപ്പെട്ട വാദങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സാവകാശം വേണമെന്ന പ്രോസിക്യൂഷന്റെ അഭ്യർത്ഥന മാനിച്ചാണ് കോടതി നടപടി. പ്രസ്തുത കേസിൽ പ്രത്യേക കോടതി പ്രതികൾക്ക് 20 വർഷം കഠിനതടവാണ് ശിക്ഷ വിധിച്ചിരുന്നത്.

അതേസമയം, പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. കേസില്‍ അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

Story Summary

The Kerala High Court has adjourned the appeal filed by Pulsar Suni and five other convicts in the actress assault case for two weeks. The court deferred the hearing following a request from the prosecution for more time to prepare their arguments, while the state government has also filed an appeal seeking an enhancement of the 20-year sentence awarded by the trial court.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.