Description
Digital Voice of Kerala
Sunday, June 21, 2026

Digital Voice of Kerala
HomeKeralaമാസപ്പടി കേസ്: വീണയ്ക്ക് വീണ്ടും ED സമൻസ്, 29-ന് കൊച്ചിയിലെ ഓഫീസിൽ...

മാസപ്പടി കേസ്: വീണയ്ക്ക് വീണ്ടും ED സമൻസ്, 29-ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകണം, വീണ്ടും ചോദ്യം ചെയ്യും | CMRL case

🎙️ Latest Podcast

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 29-ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം.(CMRL case, ED To Question Veena Vijayan Again In CMRL Exalogic Case)

വിഷയത്തിൽ രണ്ടാം തവണയാണ് അന്വേഷണ സംഘം വീണയെ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വീണയുടെ ബാങ്ക് ലോക്കറിൽ ഇഡി പരിശോധന നടത്തിയിരുന്നു. തിരുവനന്തപുരം ആയുർവേദ കോളേജ് ജംഗ്ഷനിലെ ബാങ്കിലെ ലോക്കറാണ് ഉദ്യോഗസ്ഥർ മൂന്ന് മണിക്കൂറോളം പരിശോധിച്ചത്.

ലോക്കറിൽ നിന്ന് കേസുമായി ബന്ധപ്പെട്ട നിർണായക രേഖകളൊന്നും ലഭിച്ചില്ലെന്നാണ് സൂചന. ഇതേസമയം, കേസന്വേഷണവുമായി ബന്ധപ്പെട്ട് നേരത്തെ നൽകിയ മറുപടികളിൽ പലതും തൃപ്തികരമല്ലെന്നും ഇഡി വിലയിരുത്തുന്നു. എസ്എഫ്ഐഒ കോടതിയിൽ സമർപ്പിച്ച 134 രേഖകൾ ഇഡിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ നടപടികളുമായി മുന്നോട്ട് പോകാൻ ഏജൻസി തീരുമാനിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് വീണ അറിയിച്ചിട്ടുണ്ട്.

Story Summary 

The Enforcement Directorate (ED) has issued a second summons to Veena Vijayan for questioning on June 29 in connection with the CMRL-Exalogic transaction case. This move follows a three-hour search of her bank locker in Thiruvananthapuram, which reportedly failed to yield any incriminating evidence. The agency remains dissatisfied with her previous explanations regarding the alleged services provided to CMRL.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.