കോഴിക്കോട്: മാവൂർ പാറമ്മൽ സ്വദേശി സുനിത (54) പനി ബാധിച്ച് മരിച്ചു. വയറിളക്കത്തെയും പനിയെയും തുടർന്ന് ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്.(Woman Dies Due To Fever In Kozhikode Mavoor)
രോഗലക്ഷണങ്ങളെത്തുടർന്ന് സുനിതയുടെ സാംപിളുകൾ ഷിഗെല്ല പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഇതിന്റെ ഫലം ഇതുവരെ ലഭ്യമായിട്ടില്ല. മരണകാരണം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പരിശോധനാ ഫലം വന്നതിന് ശേഷമേ വ്യക്തമാകൂ. ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.
Story Summary
Sunita (54), a resident of Mavoor, Kozhikode, passed away due to fever and diarrhea. She was undergoing treatment at the Kozhikode Medical College Hospital, and health officials have sent her samples for Shigella testing to determine the cause of death.

