തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാംസ്കാരിക, ആരോഗ്യ, തൊഴിൽ മേഖലകൾക്ക് മുൻഗണന നൽകുന്ന വിപുലമായ പദ്ധതികളാണ് യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചിരിക്കുന്നത്. ജനക്ഷേമവും തൊഴിൽ അവസരങ്ങളും ലക്ഷ്യമിട്ടുള്ള സുപ്രധാന പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഇടംപിടിച്ചിരിക്കുന്നത്.(Kerala Budget 2026 Announces JC Daniel Film City And Oommen Chandy Insurance Scheme)
മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേലിന്റെ സ്മരണാർത്ഥം കൊച്ചിയിൽ 100 കോടി രൂപ ചെലവിൽ ഫിലിം സിറ്റി നിർമ്മിക്കും. സംഗീത ഇതിഹാസം ജോൺസൺ മാസ്റ്ററുടെ പേരിൽ തൃശൂരിൽ 50 കോടി രൂപ ചെലവിൽ മ്യൂസിക് അക്കാദമി സ്ഥാപിക്കും. വയോജന വകുപ്പിൽ കെയര്‍ ഗീവര്‍ പദ്ധതി നടപ്പിലാക്കും. രോഗപരിപാലന പരിശീലനം നൽകും. ഐഐടി റിസര്‍ച്ച് പാര്‍ക്ക് മാതൃകയിൽ റിസര്‍ച്ച് പാര്‍ക്ക്. വകയിരുത്തുന്നത് 60 കോടിയാണ്.
25 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ‘ഉമ്മൻ ചാണ്ടി ഇൻഷുറൻസ് പദ്ധതി’ സർക്കാർ പ്രഖ്യാപിച്ചു. ഇതിന്റെ പ്രാഥമിക ചെലവുകൾക്കായി 10 കോടി രൂപ വകയിരുത്തി. കൂടാതെ, വയോജനങ്ങളുടെ ക്ഷേമത്തിനായി 10 കോടി രൂപയും വയോജന പരിപാലനത്തിനായി ‘കെയർ ഗിവർ’ പദ്ധതിയും നടപ്പിലാക്കും. സ്പെഷ്യാലിറ്റി ആശുപത്രികൾ, ഗവേഷണ കേന്ദ്രങ്ങൾ, പുനരധിവാസ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുത്തി 100 കോടി രൂപ ചെലവിൽ ‘കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റി’ സ്ഥാപിക്കും. ആശുപത്രികളിൽ കെയർ ഗീവർ സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിക്കും.
തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ‘ഗ്ലോബൽ ജോബ് വാച്ച് ടവർ’ സ്ഥാപിക്കും (2 കോടി രൂപ). സംസ്ഥാനത്തെ ഉത്പന്നങ്ങൾക്കായി ‘ബ്രാൻഡ് കേരളം’ എന്ന പദ്ധതിയും, നിക്ഷേപങ്ങൾക്കായി ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ ലാൻഡ് പൂളിംഗ് സംവിധാനവും നടപ്പിലാക്കും.
Story Summary
The UDF budget introduces a series of major initiatives including the ₹100 crore ‘J.C. Daniel Film City’ in Kochi, the ‘Oommen Chandy Insurance Scheme’ providing ₹25 lakh coverage, and a ₹100 crore ‘Health and Life Science City.’ Other key highlights include a Music Academy in Thrissur in honor of Johnson Master and measures to promote entrepreneurship through ‘Brand Kerala’ and improved land acquisition processes.

