കൊച്ചി: കേരളത്തിന്റെ രാഷ്ട്രീയ-ധനകാര്യ ചരിത്രത്തിൽ പുതിയൊരധ്യായം കുറിച്ചുകൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ കന്നി ബജറ്റ് വെള്ളിയാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. ഈ ബജറ്റ് അവതരണം എറണാകുളം ജില്ലയിലെ പറവൂർ മണ്ഡലത്തിന് നൽകുന്നത് അഞ്ചര പതിറ്റാണ്ടിന്റെ ചരിത്രപരമായ അഭിമാനമാണ്.(Chief Minister VD Satheesan to present his maiden state budget marking a historic moment for Paravur)
മുഖ്യമന്ത്രി പദവിയിലിരിക്കെ ധനകാര്യ വകുപ്പിന്റെ ചുമതല കൂടി വഹിച്ച് ബജറ്റ് അവതരിപ്പിക്കുന്ന കേരളത്തിലെ മൂന്നാമത്തെ കോൺഗ്രസ് മുഖ്യമന്ത്രിയാവുകയാണ് വി.ഡി. സതീശൻ. ആർ. ശങ്കർ, ഉമ്മൻചാണ്ടി എന്നിവരാണ് മുൻപ് ഈ അപൂർവ്വ നേട്ടം കൈവരിച്ച കോൺഗ്രസ് മുഖ്യമന്ത്രിമാർ.
സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈ നിർണ്ണായക ഘട്ടത്തിൽ, മുഖ്യമന്ത്രി അവതരിപ്പിക്കുന്ന പുതിയ ബജറ്റിൽ ജനങ്ങൾ വലിയ പ്രതീക്ഷയർപ്പിക്കുന്നുണ്ട്. രാഷ്ട്രീയ-സാമ്പത്തിക നിരീക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ഈ ബജറ്റ് അവതരണത്തെ നോക്കിക്കാണുന്നത്.
Story Summary
Chief Minister V.D. Satheesan is set to present his maiden state budget, bringing the Paravur constituency back to the center of Kerala’s financial narrative after 54 years, following the legacy of K.T. George. He becomes only the third Congress Chief Minister in Kerala’s history to present the state budget while holding the Finance portfolio, a rare feat previously achieved by R. Sankar and Oommen Chandy.

