Description
Digital Voice of Kerala
Tuesday, June 16, 2026

Digital Voice of Kerala
HomeEntertainment'വ്യക്തിവൈരാഗ്യത്തെ തുടർന്നുണ്ടായ പരാതി, അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞിട്ടില്ല': നടൻ...

‘വ്യക്തിവൈരാഗ്യത്തെ തുടർന്നുണ്ടായ പരാതി, അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞിട്ടില്ല’: നടൻ ടിനി ടോമിൻ്റെ മൊഴിയെടുത്തു | Actor Tiny Tom

🎙️ Latest Podcast

കൊച്ചി : നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടൻ ടിനി ടോമിന്റെ മൊഴി കടവന്ത്ര പൊലീസ് രേഖപ്പെടുത്തി. അൻസിബ മതം മാറ്റാൻ ശ്രമിച്ചുവെന്ന് താൻ പറഞ്ഞിട്ടില്ലെന്നും, അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പരാതിയിലുള്ളതെന്നും ടിനി ടോം മൊഴി നൽകി. വ്യക്തിപരമായ വൈരാഗ്യത്തിന്റെ പുറത്താണ് ഇത്തരമൊരു പരാതിയുമായി മുന്നോട്ട് വന്നതെന്നും അദ്ദേഹം ആരോപിച്ചു.(Actor Tiny Tom gives statement to police in Ansiba Hassan harassment case)

ഒരു സ്റ്റേജ് ഷോയ്ക്കിടയിൽ നടി നീനാ കുറുപ്പുമായി തർക്കം ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് അൻസിബ പരാതിയുമായി രംഗത്തെത്തിയത് എന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ ഇതിനകം നടി നീനാ കുറുപ്പിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.

‘അമ്മ’ പ്രസിഡന്റ് ശ്വേത മേനോന്റെ മൊഴിയും പൊലീസ് എടുത്തിട്ടുണ്ട്. ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും, അത്തരമൊരു സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നുമാണ് ശ്വേത മൊഴി നൽകിയത്.

Story Summary

Actor Tiny Tom has denied the allegations of communal harassment raised by actress Ansiba Hassan, stating that the complaint is based on personal vendetta following a disagreement during a stage show. While Ansiba alleges continuous cyberbullying and derogatory remarks.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.