Description
Digital Voice of Kerala
Tuesday, June 16, 2026

Digital Voice of Kerala
HomeKeralaദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ സ്ഥലംമാറ്റം: വിവാദങ്ങൾക്കിടെ ഇന്ന് നിർണ്ണായക ബോർഡ്...

ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ സ്ഥലംമാറ്റം: വിവാദങ്ങൾക്കിടെ ഇന്ന് നിർണ്ണായക ബോർഡ് യോഗം | Devaswom Board

🎙️ Latest Podcast

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറത്തിറക്കിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ സ്ഥലംമാറ്റ പട്ടികയ്‌ക്കെതിരായ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ, വിഷയം ചർച്ച ചെയ്യാൻ ഇന്ന് ദേവസ്വം ബോർഡ് യോഗം ചേരുന്നു. വിജിലൻസ് അന്വേഷണം നേരിടുന്നവരെയും ആരോപണ വിധേയരെയും പ്രധാന തസ്തികകളിൽ നിയമിച്ച നടപടിക്കെതിരെയാണ് വ്യാപക പരാതി ഉയർന്നിരിക്കുന്നത്.(Devaswom Board to Review Controversial Officer Transfers)

സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ. മുരളീധരൻ ബോർഡിന് കത്ത് നൽകിയിരുന്നു. കൂടാതെ, കോൺഗ്രസ് അനുകൂല സംഘടനയും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ഇന്നത്തെ യോഗത്തിൽ എന്ത് തീരുമാനമുണ്ടാകുമെന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ആകാംക്ഷ സൃഷ്ടിക്കുന്നുണ്ട്.

ബോർഡിലെ രണ്ട് ഇടതുപക്ഷ അംഗങ്ങളുടെ നിലപാട് ഇന്നത്തെ യോഗത്തിൽ നിർണ്ണായകമാകും. പരാതികളിൽ തീരുമാനമെടുക്കാൻ ബോർഡ് തയ്യാറാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Story Summary

The Travancore Devaswom Board is holding a crucial meeting today to address controversies surrounding the recent transfer of Administrative Officers, which included officials facing vigilance inquiries. While the government, led by Minister K. Muralidharan, has demanded a review of these appointments, the Board faces legal hurdles since the transferred officers have already assumed their new duties.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.