തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പുതിയ വെളിപ്പെടുത്തലുകളുമായി എ. പത്മകുമാർ രംഗത്ത്. യുവതികളെ സന്നിധാനത്ത് പ്രവേശിപ്പിച്ച ദിവസം താനുൾപ്പെടെയുള്ളവരെ ബോധപൂർവം ഒഴിവാക്കിയെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം. പാർട്ടിക്കുള്ളിലും ഭരണതലത്തിലും വലിയ സ്വാധീനമുള്ള ഒരു ഉന്നതനാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം അടുത്ത സുഹൃത്തുക്കളോട് വെളിപ്പെടുത്തിയതായാണ് വിവരം.(A Padmakumar Revelations On Sabarimala Women’s Entry)
യുവതികൾ പ്രവേശിച്ച ദിവസം, മുൻകൂട്ടി നിശ്ചയിച്ച ശബരിമല യാത്ര റദ്ദാക്കി തിരുവനന്തപുരത്ത് എത്താൻ ഉന്നത കേന്ദ്രങ്ങളിൽ നിന്ന് നിർദ്ദേശം ലഭിച്ചു. എന്നാൽ അവിടെ എത്തിയപ്പോൾ ബന്ധപ്പെട്ട ഉന്നത വ്യക്തിയെ കാണാൻ തന്നെ അനുവദിച്ചില്ല. ടിവി വാർത്തകളിലൂടെയാണ് യുവതികൾ സന്നിധാനത്തെത്തിയ കാര്യം താൻ അറിഞ്ഞതെന്നും പത്മകുമാർ പറയുന്നു.
ശബരിമല വിവാദങ്ങൾക്ക് പുറമെ, സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും പത്മകുമാർ നിലപാട് വ്യക്തമാക്കുന്നുണ്ട്. ദേവസ്വം രേഖകളിൽ ‘ചെമ്പ്’ എന്ന് തിരുത്തിയെഴുതിയ സംഭവത്തിൽ തന്നെ നിർബന്ധിച്ച് ഒപ്പിടുവിക്കുകയായിരുന്നുവെന്നും അദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞു. ഇത്തരം ഗൗരവകരമായ കാര്യങ്ങൾ ഉൾപ്പെടുത്തി ഉടൻ തന്നെ ആത്മകഥ പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.
Story Summary
Former Travancore Devaswom Board President A. Padmakumar has alleged that he and ADGP Sreejith were deliberately sidelined by a powerful leader to facilitate the women’s entry into Sabarimala. He is currently preparing to publish his autobiography, which is expected to contain explosive revelations about the incident and other controversial issues during his tenure.

