കൊച്ചി : സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് ഇഡി വീണ്ടും സമൻസ് അയച്ചു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്നും ഹാജരാകാൻ കഴിയില്ലെന്ന് വീണ അറിയിച്ചതിനെത്തുടർന്നാണ്, വരും ബുധനാഴ്ച ഹാജരാകാൻ ഇഡി നിർദേശിച്ചിരിക്കുന്നത്.(Veena Vijayan Receives Fresh Summons From ED In CMRL Case)
ഇഡി ആവശ്യപ്പെട്ട രേഖകൾ അഭിഭാഷകർ മുഖേന ഇന്ന് സമർപ്പിക്കാമെന്ന് വീണ അറിയിച്ചിട്ടുണ്ടെങ്കിലും, ഇക്കാര്യത്തിൽ ഇഡി ഔദ്യോഗികമായി മറുപടി നൽകിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട് സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മകൻ അടക്കമുള്ളവരെ വരും തിങ്കളാഴ്ച ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം.
സമൻസ് ലഭിച്ചിട്ടും വീണ ഹാജരാകാതിരുന്നത് കേസന്വേഷണത്തിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. കേസിൽ നിയമപരമായ നടപടികളുമായി ഇഡി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ, വരും ബുധനാഴ്ച വീണ ഹാജരാകുമോ എന്നതിലാണ് ഏവരും ഉറ്റുനോക്കുന്നത്.
Story Summary
The Enforcement Directorate (ED) has issued a fresh summons to Veena Vijayan, daughter of former Chief Minister Pinarayi Vijayan, in connection with the CMRL monthly payment case. While Veena sought an exemption for today citing health reasons, the ED has directed her to appear on Wednesday, even as investigation proceedings continue against other key individuals involved in the case.

