Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeEntertainment'സംഘടനയെ തകർക്കാൻ ശ്രമിച്ചു, ഉടൻ വ്യക്തമായ മറുപടി നൽകണം': നടി അൻസിബ...

‘സംഘടനയെ തകർക്കാൻ ശ്രമിച്ചു, ഉടൻ വ്യക്തമായ മറുപടി നൽകണം’: നടി അൻസിബ ഹസന് കാരണം കാണിക്കൽ നോട്ടീസ് നൽകി AMMA | AMMA issues show cause notice

🎙️ Latest Podcast

കൊച്ചി: സംഘടനയുമായുള്ള തർക്കങ്ങൾക്കിടെ നടി അൻസിബ ഹസനെതിരെ കടുത്ത നടപടിക്കൊരുങ്ങി ‘അമ്മ’ (AMMA). മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിലൂടെ സംഘടനയെ തകർക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് അൻസിബയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.(AMMA issues show cause notice to actress Ansiba Hassan over public statements)

ജൂൺ 17-ന് മുൻപ് മറുപടി നൽകണമെന്നാണ് ആവശ്യം. ഉടൻ വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പുണ്ട്. രാജിക്ക് പിന്നിൽ നടൻ ടിനി ടോം ആണെന്ന് അൻസിബ ആരോപിച്ചിരുന്നു. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കിയിരുന്നു.

ആഭ്യന്തര പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ സാധിക്കുമായിരുന്നുവെന്നാണ് നോട്ടീസിൽ പറയുന്നത്. സംഘടനയ്ക്ക് കളങ്കമുണ്ടാക്കിയെന്നും, ചട്ടങ്ങൾ ലംഘിച്ചുവെന്നും സംഘടന വിലയിരുത്തുന്നു.

Story Summary 

The actors’ association ‘AMMA’ has issued a show-cause notice to actress Ansiba Hassan, accusing her of violating organizational discipline through public statements regarding internal disputes. The conflict, which originated over a religious institution’s sponsorship of an ‘AMMA’ event, escalated into serious allegations of religious profiling against actor Tiny Tom, leading to Ansiba’s potential expulsion if she fails to respond by June 17.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.