HomeWorldബെൽഫാസ്റ്റിൽ വംശീയ അക്രമം രൂക്ഷം; ഇന്ത്യൻ വംശജർ ഭീതിയിൽ, വ്യാപാര സ്ഥാപനങ്ങൾ...

ബെൽഫാസ്റ്റിൽ വംശീയ അക്രമം രൂക്ഷം; ഇന്ത്യൻ വംശജർ ഭീതിയിൽ, വ്യാപാര സ്ഥാപനങ്ങൾ അഗ്നിക്കിരയാക്കി | Anti-Immigrant Violence Belfast

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റിലും സമീപ പ്രദേശങ്ങളിലും വംശീയ വിവേചനത്തിന്റെ പേരിൽ കുടിയേറ്റക്കാർക്കെതിരെ നടക്കുന്ന അക്രമങ്ങൾ രൂക്ഷമാകുന്നു. ഇന്ത്യൻ വംശജരെ ലക്ഷ്യം വെച്ചുള്ള അക്രമങ്ങൾ വർദ്ധിച്ചതോടെ പ്രദേശത്തെ ഇന്ത്യൻ കമ്മ്യൂണിറ്റി വലിയ ഭീതിയിലാണ് കഴിയുന്നത് ( Anti-Immigrant Violence Belfast). കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന പ്രതിഷേധങ്ങൾക്കിടയിൽ, വടക്കൻ ബെൽഫാസ്റ്റിൽ നിർമ്മാണത്തിലിരുന്ന ഒരു ഇന്ത്യൻ പലചരക്ക് കട അക്രമികൾ തീവെച്ച് നശിപ്പിച്ചു. അക്രമികൾ കുടിയേറ്റക്കാരുടെ വീടുകൾ ലക്ഷ്യമിട്ട് ഒരു ‘ഹിറ്റ് ലിസ്റ്റ്’ തന്നെ പുറത്തിറക്കിയതായി റിപ്പോർട്ടുകളുണ്ട്.

സുഡാൻ സ്വദേശിയായ ഒരാൾ നടത്തിയ കത്തിക്കുത്തിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ടതാണ് ഈ പ്രതിഷേധങ്ങൾ. അക്രമകാരികൾ പോലീസ് വാഹനങ്ങൾക്ക് നേരെ പെട്രോൾ ബോംബുകളും മറ്റ് വസ്തുക്കളും എറിഞ്ഞു. തുടർച്ചയായുണ്ടാകുന്ന അക്രമങ്ങളിൽ നിരവധി പേർക്ക് വീടുകൾ നഷ്ടപ്പെടുകയും ആളുകളെ അഗ്നിശമന സേന രക്ഷപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ 18 വർഷമായി യുകെയിൽ താമസിക്കുന്ന ഇന്ത്യൻ വംശജനായ വ്യാപാരിക്ക് തന്റെ കട കത്തിനശിച്ചതോടെ വലിയ മാനസികാഘാതമാണ് ഉണ്ടായത്. കൂടാതെ, 23 വർഷമായി വടക്കൻ അയർലൻഡിൽ നഴ്‌സായി ജോലി ചെയ്യുന്ന ബിജി ജോസ്, തങ്ങളോടൊപ്പം ജോലി ചെയ്യുന്ന യുവ സഹപ്രവർത്തകർ സുരക്ഷാ ഭയത്താൽ നാടുവിടാൻ ആലോചിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി. തങ്ങൾ ഇവിടെ ജോലി തട്ടിയെടുക്കാൻ വന്നവരല്ലെന്നും, ആരോഗ്യമേഖലയിൽ വലിയ സേവനമാണ് ചെയ്യുന്നതെന്നും അവർ വ്യക്തമാക്കി. ബെൽഫാസ്റ്റിൽ താമസിക്കുന്ന എമ്രാൻ എന്ന എൻജിനീയർക്ക് അക്രമികൾ പെട്രോൾ ബോംബ് എറിഞ്ഞതിനെത്തുടർന്ന് കെട്ടിടത്തിനുള്ളിൽ പുക നിറഞ്ഞ് രക്ഷപ്പെടേണ്ടി വന്നു.

നിലവിൽ, aആക്രമണംനടത്തിയ സുഡാൻ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഈ സംഭവത്തെ മറയാക്കി തീവ്രവലതുപക്ഷ ഗ്രൂപ്പുകൾ കുടിയേറ്റ വിരുദ്ധ വികാരം കത്തിക്കുകയാണെന്നാണ് ആരോപണം. ബ്രിട്ടനിലെ കുടിയേറ്റ നയങ്ങൾ അപകടകാരികളായ ആളുകൾക്ക് പ്രവേശനം നൽകുന്നുവെന്നാരോപിച്ച് പോപ്പുലിസ്റ്റ് പാർട്ടികളും പ്രതിഷേധങ്ങൾ ശക്തമാക്കിയിട്ടുണ്ട്. തുടർച്ചയായുണ്ടാകുന്ന ഈ അക്രമങ്ങൾ ഇന്ത്യൻ വംശജർക്കിടയിൽ കടുത്ത അരക്ഷിതാവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Summary: The Indian community in Belfast, Northern Ireland, is facing severe racial tensions following organized anti-immigrant riots. Rioters have targeted Indian-owned businesses, including setting fire to an under-construction grocery store, and have reportedly circulated a “hit list” of migrants’ homes. While the violence was triggered by a stabbing incident involving a Sudanese national, it has escalated into widespread xenophobic attacks against South Asian migrants.

WhatsApp Channel Banner

Latest updates

പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒളിവിലായിരുന്ന മുൻ PFI നേതാവ്...

പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) മുൻ പാലക്കാട് ജില്ലാ...

വിദ്യാർത്ഥികളുടെ ആശങ്കകൾ ന്യായം, സഹാനുഭൂതിയോടെ കാണണം; കേന്ദ്ര സർക്കാരിന്...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാരിന്റെ സമീപനത്തിൽ നിന്ന് വ്യത്യസ്ത നിലപാടുമായി മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുരളി മനോഹർ ജോഷി (Murli manohar...

കൊല്ലത്ത് വിങ്ങലായി അമ്മയും മകളും; കായലിൽ മകളുടെ മൃതദേഹം...

കൊല്ലം: കായലിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ രോഗബാധിതയായി കിടപ്പിലായിരുന്ന മാതാവും അന്തരിച്ചു (TS canal kattilkadavu body found). വള്ളിക്കാവ് ശിവസന്ധ്യയിൽ വിജയന്റെ ഭാര്യ സന്ധ്യ (50), അമ്മ ഭാസുര...

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. എം.കെ....

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡോ. എം.കെ. റാമിനെ റിമാൻഡ് ചെയ്തു (Dr. MK Ram remanded). തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ്...

നീറ്റ് ക്രമക്കേട്: വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മമ്മൂട്ടി |...

കൊച്ചി: നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (Mammootty facebook post neet protest) നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപക...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....