HomeKerala"അൻസിബ എനിക്ക് സഹോദരിയെപ്പോലെ; ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന": മറുപടിയുമായി ടിനി ടോം...

“അൻസിബ എനിക്ക് സഹോദരിയെപ്പോലെ; ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന”: മറുപടിയുമായി ടിനി ടോം | Tiny Tom responds to Ansiba Hassan

കൊച്ചി: നടി അൻസിബ ഹസൻ തനിക്കെതിരെ ഉന്നയിച്ച വർഗ്ഗീയ അധിക്ഷേപങ്ങളും സ്വഭാവഹത്യ ആരോപണങ്ങളും പൂർണ്ണമായി നിഷേധിച്ച് നടൻ ടിനി ടോം (Tiny Tom responds to Ansiba Hassan). തന്റെ ഭാഗത്തുനിന്ന് മോശമായ യാതൊരു പെരുമാറ്റവും ഉണ്ടായിട്ടില്ലെന്നും നന്നായി പ്രവർത്തിക്കുന്നവരെ തകർക്കാനുള്ള വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ടിനി ടോം മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ നീക്കങ്ങൾ തന്നെ ലക്ഷ്യം വെച്ചുള്ളതാണെന്നും (Targeted) അദ്ദേഹം കൂട്ടിച്ചേർത്തു.

താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് താൻ രാജി വെയ്ക്കാൻ കാരണം ടിനി ടോമാണെന്നും, തെന്നിന്ത്യൻ നടി കൂടിയായ അൻസിബയെ അദ്ദേഹം ‘ജിഹാദി’ എന്ന് വിളിച്ച് ആക്ഷേപിച്ചുവെന്നുമായിരുന്നു മുൻപ് പുറത്തുവന്ന വാർത്ത. എന്നാൽ അൻസിബ തനിക്ക് സ്വന്തം സഹോദരിയെപ്പോലെയായിരുന്നുവെന്ന് ടിനി ടോം പറഞ്ഞു.

രാജി വ്യക്തിപരമായ തിരക്കുകൾ മൂലമെന്ന് പറഞ്ഞു; ഇപ്പോൾ പൊട്ടിത്തെറി
അൻസിബയുടെ രാജി സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചുകൊണ്ടാണ് ടിനി ടോം മറുപടി നൽകിയത്. “ഫെബ്രുവരി 21-നാണ് അൻസിബയുടെ രാജിക്കത്ത് വരുന്നത്. എന്നാൽ ഫെബ്രുവരി 22-ന് തന്നെ, ജനറൽ ബോഡി മീറ്റിംഗ് വരെ രാജി പിടിച്ചുവെക്കണമെന്നും ഇപ്പോൾ രാജി വെക്കരുതെന്നും ആവശ്യപ്പെട്ട് സംഘടനയിൽ നിന്നും മെയിൽ അയച്ചിരുന്നു. മാർച്ച് രണ്ടിന് നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗിൽ ഈ രാജി ചർച്ചയായിരുന്നില്ല. തുടർന്ന് മെയ് 12-ന് നടന്ന യോഗത്തിനിടെ അൻസിബയെ ഫോണിൽ വിളിച്ചപ്പോൾ, തന്റെ വ്യക്തിപരമായ തിരക്കുകൾ കാരണമാണ് രാജിവെക്കുന്നതെന്നാണ് അവർ പറഞ്ഞത്. എന്നാൽ ഇന്ന് സംഘടനയുടെ മെഡിക്കൽ ക്യാമ്പ് നടക്കുന്നതിനിടെ പെട്ടെന്നൊരു പൊട്ടിത്തെറി പോലെയാണ് ഈ ആരോപണങ്ങൾ പുറത്തുവന്നത്.” – ടിനി ടോം വിശദീകരിച്ചു.

“മമ്മൂക്കയാണ് എന്നെ സിനിമയിൽ കൊണ്ടുവന്നത്, എനിക്ക് ജാതിയോ മതമോ ഇല്ല”
താൻ അൻസിബയെ അധിക്ഷേപിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ടിനി ടോം, മറ്റൊരു വ്യക്തി പറഞ്ഞു എന്ന് കേട്ട കാര്യങ്ങളാണ് തനിക്കെതിരെ ആരോപിക്കുന്നതെന്നും അതിന് കൃത്യമായ തെളിവ് വേണമെന്നും ആവശ്യപ്പെട്ടു.

“സ്റ്റേജ് ഷോകൾ നടക്കുമ്പോൾ പരസ്പരം തമാശയ്ക്കോ മറ്റോ അങ്ങോട്ടുമിങ്ങോട്ടും ചിലത് പറഞ്ഞിട്ടുണ്ടാകാം. അതല്ലാതെ വ്യക്തിപരമായി യാതൊന്നുമില്ല. ഞാൻ അങ്ങനെയൊരു വാക്ക് ഉപയോഗിച്ചിട്ടില്ല. എന്റെ കൂട്ടുകാരിലധികവും മുസ്ലിംങ്ങളാണ്. മമ്മൂക്കയാണ് എന്നെ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത്. ഞാൻ മിമിക്രി രംഗത്തുനിന്ന് വന്ന ആളാണ്, അവിടെ ജാതിയോ മതമോ ഇല്ല. ഇതെല്ലാം കൂട്ടി വായിച്ചാൽ കാര്യങ്ങൾ വ്യക്തമാകും. എന്നെ ലക്ഷ്യം വെച്ചുള്ള ആസൂത്രിത നീക്കമാണിത്.” – ടിനി ടോം നിലപാട് വ്യക്തമാക്കി.

Story Summary: Actor Tini Tom strongly denied the allegations made by actress Ansiba Hassan, stating that the accusations are targeted and part of a conspiracy. He clarified that Ansiba had initially cited personal reasons for resigning from the AMMA executive committee.

WhatsApp Channel Banner

Latest updates

പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒളിവിലായിരുന്ന മുൻ PFI നേതാവ്...

പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) മുൻ പാലക്കാട് ജില്ലാ...

വിദ്യാർത്ഥികളുടെ ആശങ്കകൾ ന്യായം, സഹാനുഭൂതിയോടെ കാണണം; കേന്ദ്ര സർക്കാരിന്...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാരിന്റെ സമീപനത്തിൽ നിന്ന് വ്യത്യസ്ത നിലപാടുമായി മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുരളി മനോഹർ ജോഷി (Murli manohar...

കൊല്ലത്ത് വിങ്ങലായി അമ്മയും മകളും; കായലിൽ മകളുടെ മൃതദേഹം...

കൊല്ലം: കായലിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ രോഗബാധിതയായി കിടപ്പിലായിരുന്ന മാതാവും അന്തരിച്ചു (TS canal kattilkadavu body found). വള്ളിക്കാവ് ശിവസന്ധ്യയിൽ വിജയന്റെ ഭാര്യ സന്ധ്യ (50), അമ്മ ഭാസുര...

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. എം.കെ....

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡോ. എം.കെ. റാമിനെ റിമാൻഡ് ചെയ്തു (Dr. MK Ram remanded). തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ്...

നീറ്റ് ക്രമക്കേട്: വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മമ്മൂട്ടി |...

കൊച്ചി: നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (Mammootty facebook post neet protest) നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപക...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....