കൊച്ചി: കേരള വഖഫ് ബോർഡിൽ അമുസ്‌ലിം വിഭാഗത്തിൽപ്പെട്ട രണ്ട് അംഗങ്ങളെ ഉൾപ്പെടുത്താത്തതിനെതിരെ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് നൽകിയ ഹർജിയിലാണ് നടപടി. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ കോടതി സർക്കാരിന് നിർദേശം നൽകി.(Kerala Waqf Board, Kerala High Court seeks government explanation over noninclusion of nonmuslim members in Waqf Board)
2025-ലെ വഖഫ് നിയമഭേദഗതി പ്രകാരം വഖഫ് ബോർഡിൽ അമുസ്‌ലിം വിഭാഗത്തിൽപ്പെട്ട രണ്ട് അംഗങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കണം. 2026-ൽ വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചപ്പോൾ സർക്കാർ നിയമിച്ച ഒൻപത് അംഗങ്ങളും മുസ്‌ലിം സമുദായത്തിൽപ്പെട്ടവരാണ്.
ഈ നിയമന രീതി നിയമഭേദഗതിക്ക് വിരുദ്ധമാണെന്നും, നിലവിലെ ബോർഡിന്റെ പ്രവർത്തനം നിയമവിരുദ്ധമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. നിയമപരമായ നിബന്ധനകൾ പാലിക്കാതെയാണ് പുതിയ ബോർഡ് രൂപീകരിച്ചിരിക്കുന്നതെന്ന് ഹർജിക്കാരൻ കോടതിയിൽ വാദിച്ചു. ഈ സാഹചര്യത്തിൽ സർക്കാർ നൽകുന്ന വിശദീകരണം നിർണ്ണായകമാകും.
Story Summary
The Kerala High Court has sought a response from the state government regarding a plea challenging the composition of the Kerala State Waqf Board. The petition, filed by BJP state vice-president Shon George, alleges that the board is functioning illegally as it failed to include two non-Muslim members as mandated by the 2025 Waqf Act amendment.

