HomeKerala'പാർട്ടിയുടെ തോൽവിക്ക് കാരണം കണ്ണൂർ ജില്ലാ കമ്മിറ്റിയോ കെ.കെ രാഗേഷോ അല്ല':...

‘പാർട്ടിയുടെ തോൽവിക്ക് കാരണം കണ്ണൂർ ജില്ലാ കമ്മിറ്റിയോ കെ.കെ രാഗേഷോ അല്ല’: TK ഗോവിന്ദനും V കുഞ്ഞിക്കൃഷ്ണനും | CPM Kannur MLAs

കണ്ണൂർ: തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ കണ്ണൂർ ജില്ലാ കമ്മിറ്റിയെ ബലിയാടാക്കാനുള്ള സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി തളിപ്പറമ്പ് എംഎൽഎ ടി.കെ ഗോവിന്ദനും പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണനും രംഗത്ത്. തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ജില്ലാ കമ്മിറ്റിയോ കെ.കെ രാഗേഷോ അല്ലെന്നും, പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനും എം.വി ഗോവിന്ദനുമാണെന്നും ഇരുവരും കണ്ണൂർ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.(CPM Kannur MLAs launch scathing attack against party state leadership over election defeat)

പാർട്ടിയുടെ താഴെത്തട്ടിലുള്ള വികാരം മാനിക്കാതെ സംസ്ഥാന നേതൃത്വം ഏകപക്ഷീയമായാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചതെന്ന് ടി.കെ ഗോവിന്ദൻ ആരോപിച്ചു. തളിപ്പറമ്പിലും പയ്യന്നൂരിലും ഭൂരിഭാഗം പ്രവർത്തകരും എതിർത്തവരെയാണ് സ്ഥാനാർത്ഥികളായി അടിച്ചേൽപ്പിച്ചത്. ജനങ്ങളിൽ നിന്ന് അഭിപ്രായം ചോദിച്ചുള്ള ‘തെറ്റുതിരുത്തൽ’ വെറും നാടകമാണെന്നും അദ്ദേഹം പറഞ്ഞു.

പരാജയത്തിന് കാരണമായ ഘടകങ്ങൾ ടി.കെ ഗോവിന്ദൻ എണ്ണിപ്പറഞ്ഞു. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് ബിജെപിയുമായുള്ള ഡീലായി ജനങ്ങൾ സംശയിക്കുന്നു. മുഖ്യമന്ത്രി അറിയാതെ ഉദ്യോഗസ്ഥർ ഇതിൽ ഒപ്പിടില്ല. വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി കാറിൽ കയറ്റിയത് ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ വലിയ അതൃപ്തിയുണ്ടാക്കി. എം.വി ഗോവിന്ദൻ നടപ്പിലാക്കിയ ‘ഹാപ്പിനെസ് ഫെസ്റ്റ്’ അഴിമതിയെക്കുറിച്ച് സർക്കാർ അന്വേഷിക്കണം.

തനിക്ക് എംഎൽഎ ഓഫീസ് പോലും തുറക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തനിക്കെതിരെ പാർട്ടി നേതൃത്വം തന്നെ പ്രവർത്തിച്ചു. കളങ്കിതനായ ഒരാളെ സ്ഥാനാർത്ഥിയായി നിർത്തിയതിലുള്ള പ്രതിഷേധമാണ് പയ്യന്നൂരിൽ കണ്ടതെന്നും, ജനങ്ങളിൽ നിന്ന് പിരിച്ച തുകയുടെ കണക്ക് വെളിപ്പെടുത്താൻ തയ്യാറാകാത്ത ജില്ലാ സെക്രട്ടറിയുടെ നിലപാട് പാർട്ടിയെ നാണം കെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Summary 

Kannur MLAs T.K. Govindan and V. Kunhikrishnan have publicly lashed out at the CPM state leadership, blaming CM Pinarayi Vijayan and M.V. Govindan for the party’s recent election defeat. Accusing the leadership of ignoring party workers and imposing candidates, they demanded an investigation into corruption allegations and criticized the government for losing the trust of the electorate through its political alignments.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...