ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചെന്ന കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരും സുരക്ഷാ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. അനിൽ കല്ലിയൂർ, എസ്. സന്ദീപ്, ആർ. അരുൺ, വി.വി. വിപിൻ, വി.കെ. ഷൈജു എന്നിവരാണ് ചോദ്യം ചെയ്യലിനായി എത്തിയത്. തങ്ങൾ വേട്ടയാടപ്പെടുകയാണെന്നും നിയമനടപടികൾ കോടതി തീരുമാനിക്കുമെന്നും ഗൺമാൻ അനിൽ കല്ലിയൂർ പ്രതികരിച്ചു.(Gunmen Assault Case, Security Personnel Appear Before SIT )
ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെത്തുടർന്നാണ് പ്രതികൾ ഹാജരായത്. കോടതി നിർദ്ദേശപ്രകാരം രാവിലെ 10 മുതൽ വൈകീട്ട് 4 വരെയാണ് ഇന്നും തുടർന്നുള്ള രണ്ട് ദിവസങ്ങളിലും ചോദ്യം ചെയ്യൽ നടക്കുക.
ഇന്ന് തന്നെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. അറസ്റ്റ് രേഖപ്പെടുത്തിയാൽ ഒരു ലക്ഷം രൂപയുടെ ബോണ്ടിലും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യത്തിലും പ്രതികളെ വിട്ടയക്കണമെന്നാണ് കോടതിയുടെ ജാമ്യവ്യവസ്ഥ.
Story Summary
The security personnel involved in the assault on Youth Congress workers during the ‘Nava Kerala Yatra’ have appeared before the SIT for questioning following an anticipatory bail granted by the Alappuzha Principal Sessions Court. The investigation team is expected to record their arrests today, with interrogations scheduled to continue for the next two days as per court instructions.

