തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കായി സർക്കാർ പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതിക്കെതിരെ ‘ഓൾ കേരള മെൻസ് അസോസിയേഷൻ’ രംഗത്ത്. പദ്ധതി നിലവിൽ വരുന്ന ജൂൺ 15-ന് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിക്കുമെന്നും കെഎസ്ആർടിസി ബസുകൾ തടയുമെന്നും സംഘടന പ്രഖ്യാപിച്ചു.(All Kerala Men’s Association Protests Against Free KSRTC Travel For Women)
ടിക്കറ്റെടുക്കാതെ ബസിൽ യാത്ര ചെയ്ത് പ്രതിഷേധിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് അറിയിച്ചു. പുരുഷന്മാരോടുള്ള വിവേചനമാണിതെന്ന് അസോസിയേഷൻ ആരോപിക്കുന്നു. വോട്ട് ബാങ്ക് എന്ന നിലയിൽ പുരുഷന്മാരുടെ ആവശ്യങ്ങളെ സർക്കാർ അവഗണിക്കുകയാണെന്നും, വരുമാനത്തിന്റെ അടിസ്ഥാനത്തിൽ അർഹതയുള്ളവർക്ക് മാത്രം സൗജന്യയാത്ര നൽകിയാൽ മതിയെന്നും ഇവർ ആവശ്യപ്പെട്ടു.
സർക്കാരിന്റെ ‘ഇന്ദിര ഗ്യാരന്റി’ പദ്ധതിയുടെ ഭാഗമായി ‘പ്രിയദർശിനി’ എന്ന പേരിൽ ജൂൺ 15 മുതലാണ് സൗജന്യ യാത്ര ആരംഭിക്കുന്നത്. വരുമാനമോ പ്രായമോ പരിഗണിക്കാതെ എല്ലാ സ്ത്രീകൾക്കും ഓർഡിനറി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം. മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഇക്കാര്യം അറിയിച്ചത്.
Story Summary
The All Kerala Men’s Association has announced protests against the government’s upcoming free bus travel scheme for women, set to launch on June 15. While the government maintains that the ‘Priyadarshini’ project is a significant welfare initiative that will be supported by state subsidies, the association argues that it discriminates against men and should be means-tested instead.

