HomeKerala'K മുരളീധരൻ നടത്തിയ പ്രസം​ഗം ഇന്ന് പലരും അയച്ചു തന്നു, അതിനെക്കുറിച്ച്...

‘K മുരളീധരൻ നടത്തിയ പ്രസം​ഗം ഇന്ന് പലരും അയച്ചു തന്നു, അതിനെക്കുറിച്ച് ഇവിടെ ഒന്നും എഴുതുന്നില്ല, ഒറ്റക്കെട്ടായി നിൽക്കുക’: നിപ ബാധയിൽ വീണ ജോർജ് | Veena George Nipah reaction

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ, രോഗപ്രതിരോധത്തിനായി ഒറ്റക്കെട്ടായി നിൽക്കണമെന്ന ആഹ്വാനവുമായി മുൻ ആരോഗ്യ മന്ത്രി വീണ ജോർജ്. കോഴിക്കോട് മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.(Veena George Nipah reaction, Veena George Calls For Unified Action As Nipah Virus Resurfaces In Kerala)

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിപയെക്കുറിച്ച് ഇപ്പോഴത്തെ ആരോഗ്യ മന്ത്രി കെ. മുരളീധരൻ നടത്തിയ പരാമർശങ്ങൾ പലരും തനിക്ക് അയച്ചു തന്നിട്ടുണ്ടെന്നും, എന്നാൽ അതിലേക്ക് കടക്കുന്നില്ലെന്നും വീണ ജോർജ് വ്യക്തമാക്കി. ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ എന്നും, ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങളെ ചേർത്തുപിടിച്ച് ശാസ്ത്രീയമായ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യമെന്നും അവർ കൂട്ടിച്ചേർത്തു.

മുൻകാല അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ കേരളം ഇതിനകം തന്നെ ചികിത്സാ പ്രോട്ടോക്കോളും പ്രതിരോധ മാർഗ്ഗരേഖയും ചിട്ടപ്പെടുത്തിയിട്ടുണ്ട്. പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം വരുന്നതിന് മുൻപുതന്നെ, സംസ്ഥാനത്തെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തര തുടർനടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

നിപയ്‌ക്കൊപ്പം തന്നെ ഷിഗെല്ല രോഗബാധയെയും അതീവ ഗൗരവത്തോടെ കാണണമെന്ന് അവർ ഓർമ്മിപ്പിച്ചു. കേരളത്തിൽ ആദ്യമായാണ് ഇത്രയധികം ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കുട്ടികൾ, പ്രായമായവർ, മറ്റ് അസുഖങ്ങളുള്ളവർ എന്നിവരിൽ ഈ രോഗം ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ രോഗത്തിന്റെ സാമൂഹിക വ്യാപനം തടയുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഒറ്റക്കെട്ടായി പ്രവർത്തിക്കുക എന്നതാണ് എൽ.ഡി.എഫ് സർക്കാരിന്റെ സമീപനമെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു. 2023-ലെ നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചാണ് അവർ തന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.

Story Summary

Former Health Minister Veena George has called for a unified response to the Nipah outbreak in Kerala, emphasizing the need for scientific resistance over political bickering. She highlighted that Kerala has a well-established treatment protocol and guidelines based on past experiences, and urged immediate action even before official confirmation from NIV Pune. Additionally, she expressed grave concern over the unprecedented spread of Shigella and stressed the importance of community vigilance.

WhatsApp Channel Banner

Latest updates

സ്‌പെയിനിന് രണ്ടാം ലോകകിരീടം: ഫൈനലിൽ കാലിടറി അർജന്റീന, നെഞ്ച്...

ന്യൂയോർക്ക്: ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ അർജന്റീനയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് സ്‌പെയിൻ ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടു. 2010-ൽ നെതർലാൻഡ്സിനെ വീഴ്ത്തി ആദ്യമായി ലോകചാമ്പ്യന്മാരായ ശേഷം സ്‌പെയിൻ നേടുന്ന രണ്ടാമത്തെ ലോകകപ്പ് വിജയമാണിത്....

സ്പെയിൻ ലോകചാമ്പ്യന്മാർ; അർജന്റീനയെ 1-0ന് വീഴ്ത്തി ചരിത്രം കുറിച്ച്...

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026 കിരീടം സ്പെയിന്റെ കൈകളിലേക്ക് (Spain World Cup Champions). ആവേശം അവസാന നിമിഷം വരെ നീണ്ട ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ്...

അധിക സമയത്ത് അർജന്റീനയുടെ നെഞ്ചകം തകർത്ത് ഫെറാൻ ടോറസ്;...

ന്യൂയോർക്ക്: ലോകകപ്പ് ഫൈനലിന്റെ അധിക സമയത്ത് ലാ അൽബിസെലെസ്റ്റെയുടെ കോട്ട തകർത്ത് സ്പെയിൻ (ferran torres goal spain vs argentina). എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതി ആരംഭിച്ച് തൊട്ടടുത്ത മിനിറ്റിൽ (106-ാം...

ആവേശം അധിക സമയത്തേക്ക്; ലോകകപ്പ് ഫൈനലിൽ സ്പെയിനോട് മുട്ടുകുത്തി...

ന്യൂയോർക്ക്: ഫിഫ ലോകകപ്പിന്റെ ആവേശകരമായ കലാശപ്പോരാട്ടം നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെ മത്സരം അധിക സമയത്തേക്ക് (Apain vs Argentina world cup 2026 final) നീണ്ടു. മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ...

ലോകകപ്പ് ഫൈനൽ: അർജന്റീന-സ്പെയിൻ പോരാട്ടത്തിനുള്ള ആദ്യ ഇലവൻ പ്രഖ്യാപിച്ചു;...

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026-ന്റെ ആവേശകരമായ കലാശപ്പോരാട്ടത്തിനുള്ള ആദ്യ ഇലവനെ (Starting XI) അർജന്റീനയും സ്പെയിനും പ്രഖ്യാപിച്ചു (Argentina vs Spain final). കിരീടം നിലനിർത്താൻ ഇറങ്ങുന്ന അർജന്റീന മൂന്ന് നിർണ്ണായക മാറ്റങ്ങളുമായാണ്...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...