തിരുവനന്തപുരം: കാപ്പ കേസിൽ പ്രതിയാണെന്ന വിവരം പോലീസ് അറിയിച്ചിരുന്നില്ലെന്ന തിരുവനന്തപുരം മേയർ വി.വി. രാജേഷിന്റെ വാദം വസ്തുതാവിരുദ്ധമെന്ന് തെളിയിക്കുന്ന പോലീസ് രേഖകൾ പുറത്ത്. കൗൺസിലർ ആർ. സുഗതനെതിരെ 2023-ലും 2025-ലും കാപ്പ ചുമത്തിയിരുന്നതായും, മൂന്നാമത്തെ ഉത്തരവ് അറസ്റ്റിന് തൊട്ടുമുമ്പ് ലഭിച്ചിരുന്നതായും രേഖകൾ വ്യക്തമാക്കുന്നു.(R Sugathan arrest, Thiruvananthapuram Councilor R Sugathan KAAPA Case Controversy)
ക്രിമിനൽ കേസുകളിൽ പ്രതിയായിരിക്കെ സുഗതനെ വാഴോട്ടുകോണത്ത് ബിജെപി സ്ഥാനാർത്ഥിയാക്കിയ നടപടി വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. 2019 മുതൽ 2026 വരെയുള്ള കാലയളവിൽ വധശ്രമം ഉൾപ്പെടെ ഏഴ് ക്രിമിനൽ കേസുകളിൽ സുഗതൻ പ്രതിയാണ്. മനപ്പൂർവ്വമല്ലാത്ത നരഹത്യ ശ്രമം, അതിക്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾ ഇദ്ദേഹത്തിന്റെ പേരിലുണ്ട്.
വെള്ളയ്ക്കാട് ക്ഷേത്രോത്സവത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് മർദ്ദിച്ച കേസിലാണ് സുഗതൻ അറസ്റ്റിലായത്. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് ഒളിവിൽ പോയ ഇദ്ദേഹത്തിനെതിരെ പോലീസ് മൂന്നാം തവണയും കാപ്പ ചുമത്താൻ കളക്ടർക്ക് ശുപാർശ നൽകുകയായിരുന്നു. വീട്ടിലെത്തിയ സുഗതനെ പോലീസ് വളയുകയും ഒടുവിൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Story Summary
Thiruvananthapuram Mayor V.V. Rajesh’s claim that the police failed to inform the party about Councilor R. Sugathan’s KAAPA (Kerala Anti-Social Activities Prevention Act) record has been refuted by official police documents. The records show that Sugathan, who faces seven criminal charges including attempted murder, had KAAPA invoked against him twice before, in 2023 and 2025. This revelation has created a political storm, as the BJP had fielded him as a candidate despite his extensive criminal background.

