HomeKeralaവിദ്യാർത്ഥി കൺസഷൻ ഫീസ് വർധന: പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് KSRTC |...

വിദ്യാർത്ഥി കൺസഷൻ ഫീസ് വർധന: പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് KSRTC | KSRTC student concession fee

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ വിദ്യാർത്ഥി കൺസഷൻ കാർഡ് പുതുക്കുന്നതിനുള്ള ഫീസ് 10 രൂപയിൽ നിന്ന് 110 രൂപയായി വർധിപ്പിച്ചുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും തെറ്റാണെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പ്രചാരണമെന്നും അധികൃതർ അറിയിച്ചു.(KSRTC student concession fee, KSRTC Clarifies No Increase In Student Concession Renewal Fee)

പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് കൺസഷൻ കാർഡ് നൽകുന്നതിനും പുതുക്കുന്നതിനുമായി ഓരോ അധ്യയന വർഷാരംഭത്തിലും നേരത്തെ ആകെ 110 രൂപ ഈടാക്കിയിരുന്നു. ഇതിൽ 100 രൂപ പ്രോസസ്സിംഗ് ഫീസും, 10 രൂപ കാർഡിന്റെയും സ്റ്റേഷനറി സാമഗ്രികളുടെയും ചെലവുമായിരുന്നു.

നിലവിൽ ആർഎഫ്ഐഡി (RFID) അടിസ്ഥാനത്തിലുള്ള സ്മാർട്ട് കാർഡ് സംവിധാനത്തിലേക്ക് കെഎസ്ആർടിസി മാറിയതോടെ കാര്യങ്ങൾ കൂടുതൽ ലളിതമായിട്ടുണ്ട്. പേപ്പർ കാർഡുകൾക്ക് പകരം ആർഎഫ്ഐഡി സ്മാർട്ട് കാർഡുകൾ ഇപ്പോൾ സൗജന്യമായാണ് നൽകുന്നത്. പുതിയ കാർഡുകൾ നൽകേണ്ട സാഹചര്യമില്ലാത്തതിനാൽ മുമ്പ് ഈടാക്കിയിരുന്ന 10 രൂപയുടെ സ്റ്റേഷനറി ചാർജ് പൂർണമായും ഒഴിവാക്കി.

നിലവിൽ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളിൽ നിന്ന് 100 രൂപ പ്രോസസ്സിംഗ് ഫീസ് മാത്രമാണ് കൺസഷൻ പുതുക്കലിനായി ഈടാക്കുന്നത്. ചുരുക്കത്തിൽ, മുൻപ് ഈടാക്കിയിരുന്ന ആകെ 110 രൂപയിൽ നിന്ന് 100 രൂപയാക്കി തുക കുറയ്ക്കുകയാണ് ചെയ്തിരിക്കുന്നത്.

Story Summary

KSRTC has officially clarified that claims about increasing student concession card renewal fees from Rs 10 to Rs 110 are false. In reality, the fee has been reduced from Rs 110 to Rs 100 following the introduction of free RFID smart cards, which replaced the old paper-based system.

WhatsApp Channel Banner

Latest updates

‘CJP പ്രക്ഷോഭത്തിൽ അറസ്റ്റിലായ പ്രായപൂർത്തിയാകാത്തവരെ ഉടൻ മോചിപ്പിക്കണം, പോലീസ്...

ന്യൂഡൽഹി: ക്രിമിനൽ പശ്ചാത്തലമില്ലാത്ത വിദ്യാർത്ഥികൾക്കും പ്രക്ഷോഭകർക്കുമെതിരെ ശക്തമായ ബലപ്രയോഗങ്ങളോ കടുത്ത നടപടികളോ സ്വീകരിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ കസ്റ്റഡിയിലായ പ്രായപൂർത്തിയാകാത്ത കുട്ടികളെ എത്രയും വേഗം മോചിപ്പിക്കണമെന്നും ചീഫ്...

ലണ്ടനിലെ ബസിൽ അലക്കുസഞ്ചിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുരങ്ങ്; ‘ഓയ്സ്റ്റർ’...

ലണ്ടൻ: യാത്രക്കാർ സഞ്ചരിച്ചുകൊണ്ടിരുന്ന ലണ്ടൻ ബസിൽ അലക്കുസഞ്ചിക്കുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചെറിയ കുരങ്ങിനെ സുരക്ഷിതമായി മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 'ഓയ്സ്റ്റർ' എന്ന് പേരിട്ട ഈ പെൺ കോമൺ മാർമോസെറ്റ് കുരങ്ങിനെ കഴിഞ്ഞ...

സ്വകാര്യ ആശുപത്രിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി:...

മലപ്പുറം: മലപ്പുറത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ അകമ്പാടത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ചാലിയാർ സ്വദേശിനിയായ യുവതിയാണ് പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.(Newborn...

സോഷ്യൽ മീഡിയ പ്രതികരണ വിവാദത്തിൽ വിശദീകരണവുമായി പേളി; തെറ്റിദ്ധാരണകളും...

കൊച്ചി: ഡൽഹിയിലെ വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് നടത്തിയ സോഷ്യൽ മീഡിയ പ്രതികരണത്തെ തുടർന്നുണ്ടായ വിവാദത്തിൽ വിശദീകരണവുമായി അവതാരകയും നടിയുമായ പേളി മാണി. ആരെയും വേദനിപ്പിക്കാനോ സമരത്തെ അപമാനിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്നും, വികാരാധീനമായി നടത്തിയ ചില...

‘ഞാന്‍ പോസ്റ്റിട്ടത് എന്നെക്കുറിച്ച് 10 പേജ് എഴുതിയ ആള്‍ക്കെതിരെയാണ്,...

കൊച്ചി: നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതികരണത്തിന് പിന്നാലെയുണ്ടായ വ്യാപക സൈബർ ആക്രമണങ്ങളിലും സബ്‌സ്‌ക്രൈബേഴ്‌സിന്റെ വൻ ഇടിവിലും ഒടുവിൽ പ്രതികരണവുമായി സോഷ്യൽ മീഡിയ താരം പേളി മാണി. താൻ മനപ്പൂർവ്വം ആരെയും വേദനിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും...

DON'T MISS

ലണ്ടനിലെ ബസിൽ അലക്കുസഞ്ചിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുരങ്ങ്; ‘ഓയ്സ്റ്റർ’...

ലണ്ടൻ: യാത്രക്കാർ സഞ്ചരിച്ചുകൊണ്ടിരുന്ന ലണ്ടൻ ബസിൽ അലക്കുസഞ്ചിക്കുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചെറിയ കുരങ്ങിനെ സുരക്ഷിതമായി മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 'ഓയ്സ്റ്റർ' എന്ന് പേരിട്ട ഈ പെൺ കോമൺ മാർമോസെറ്റ് കുരങ്ങിനെ കഴിഞ്ഞ...

ഓടുന്ന ട്രെയിനിൽ ദീപം തെളിച്ച് പൂജ; എസി കോച്ചിലെ...

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിൽ യാത്രക്കാരൻ ദീപം തെളിച്ച് പൂജ നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു (Indian Railways train viral video). മുകളിലെ ബർത്തിൽ ഇരുന്ന് എണ്ണവിളക്കും അഗർബത്തിയും...

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...