HomeKerala'ചർച്ച ചെയ്യാൻ പോലും തയ്യാറായില്ല, സർവ്വീസുകൾ പൂർണ്ണമായി നിലയ്ക്കുന്ന അവസ്ഥ, നാളെ...

‘ചർച്ച ചെയ്യാൻ പോലും തയ്യാറായില്ല, സർവ്വീസുകൾ പൂർണ്ണമായി നിലയ്ക്കുന്ന അവസ്ഥ, നാളെ അടിയന്തര യോഗം’: KSRTCയിലെ സൗജന്യ സ്ത്രീയാത്രയിൽ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ | Private Bus Operators

പാലക്കാട്: കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായി സർക്കാർ പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി സ്വകാര്യ ബസ് മേഖലയെ തകർക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. സർക്കാർ ഈ തീരുമാനമെടുത്തപ്പോൾ സ്വകാര്യ മേഖല നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാൻ പോലും തയ്യാറായില്ലെന്ന് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ കുറ്റപ്പെടുത്തി.(Private Bus Operators Warn Of Crisis Over KSRTC Free Travel Scheme)

സ്വകാര്യ ബസ് മേഖലയോട് സർക്കാർ കടുത്ത അവഗണനയാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ സംസ്ഥാനത്തെ സ്വകാര്യ ബസ് സർവീസുകൾ പൂർണ്ണമായി നിർത്തിവെക്കേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഈ വിഷയത്തിൽ തുടർനടപടികൾ ആലോചിക്കാൻ നാളെ തൃശൂരിൽ ബസ് ഉടമകളുടെ അടിയന്തര സംസ്ഥാന സമിതി യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

ശക്തമായ സമരത്തിലേക്ക് കടക്കാൻ ആഗ്രഹമുണ്ടെങ്കിലും സാമ്പത്തിക തകർച്ച കാരണം അതിനുപോലും സാധിക്കാത്ത അവസ്ഥയാണെന്ന് ടി. ഗോപിനാഥൻ വ്യക്തമാക്കി. ദിവസവും ബസിൽ ഡീസൽ അടിക്കാൻ പോലും പണമില്ലാത്ത അവസ്ഥയിൽ എങ്ങനെയാണ് സമരം ചെയ്യുക, അദ്ദേഹം ചോദിച്ചു. വിഷയത്തിൽ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും നേരത്തേ കണ്ട് നിവേദനം നൽകിയിരുന്നെങ്കിലും, അനുഭാവപൂർവ്വം പരിഗണിക്കാമെന്ന ഉറപ്പ് ഇതുവരെ നടപ്പായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

Story Summary

The Bus Operators Association has warned that the free travel scheme for women in KSRTC buses is pushing the private bus sector into a severe financial crisis. Association General Secretary T. Gopinathan stated that the lack of government support is making it impossible for operators to sustain services, and an emergency meeting is scheduled in Thrissur to discuss potential protests.

WhatsApp Channel Banner

Latest updates

മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ ബ്രാൻഡ് അംബാസഡറായി എം.എസ്....

കൊച്ചി: പ്രമുഖ ആഭരണ ബ്രാൻഡായ മലബാർ ഗോൾഡ് & ഡയമണ്ട്സ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം.എസ്. ധോണി ( MS Dhoni) യെ പുതിയ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. ഉപഭോക്തൃ വിശ്വാസവും...

CJP സമര ഐക്യദാർഢ്യ പ്രകടനം: പിണറായി വിജയൻ്റെ കത്തിൽ...

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ നടന്ന പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു. കേസുകൾ നിരുപാധികം...

80കാരന്റെ മോഷണം പോയ പൈതൃക സൈക്കിൾ തിരികെ നൽകിയാൽ...

കൊച്ചി: ഇടപ്പള്ളി ടോൾ ജംഗ്ഷനിലെ കടയുടെ മുന്നിൽ നിന്ന് മോഷണം പോയ 80കാരനായ എം.ബി. പ്രകാശിന്റെ പൈതൃക സൈക്കിൾ തിരികെ ഏൽപ്പിക്കുന്ന മോഷ്ടാവിന് ₹5 ലക്ഷം പാരിതോഷികം നൽകുമെന്ന് വ്യവസായി ബോചെ (Boby...

’21 വിദ്യാർഥികൾ മരിച്ചു, ധർമേന്ദ്ര പ്രധാന് മാലയണിയിച്ച് ബിജെപി’;...

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെച്ച ധർമേന്ദ്ര പ്രധാന് പാർലമെന്റിൽ ബിജെപി എംപിമാർ നൽകിയ സ്വീകരണത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് (Gaurav Gogoi...

‘നീറ്റ് പരീക്ഷ എഴുതാത്ത ഡോക്ടർമാരാണ് ലോകത്തിലെ ഏറ്റവും മികച്ചവർ,...

ന്യൂഡൽഹി: പാർലമെന്റിൽ നീറ്റ് (NEET) വിഷയം ചർച്ചയിലെത്തിക്കാൻ സാധിച്ചത് 'ജെൻ സി' തലമുറയിലെ വിദ്യാർത്ഥികളുടെ പ്രക്ഷോഭങ്ങൾ കാരണമാണെന്ന് ഡി.എം.കെ എം.പി ദയാനിധി മാരൻ. വിഷയം ഒതുക്കിതീർക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചപ്പോഴും യുവാക്കളുടെ പ്രതിഷേധമാണ്...

DON'T MISS

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

ലണ്ടനിലെ ബസിൽ അലക്കുസഞ്ചിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുരങ്ങ്; ‘ഓയ്സ്റ്റർ’...

ലണ്ടൻ: യാത്രക്കാർ സഞ്ചരിച്ചുകൊണ്ടിരുന്ന ലണ്ടൻ ബസിൽ അലക്കുസഞ്ചിക്കുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചെറിയ കുരങ്ങിനെ സുരക്ഷിതമായി മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 'ഓയ്സ്റ്റർ' എന്ന് പേരിട്ട ഈ പെൺ കോമൺ മാർമോസെറ്റ് കുരങ്ങിനെ കഴിഞ്ഞ...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...