HomeKeralaനഴ്സിംഗ് തൊഴിലിനെതിരായ കങ്കണ റണാവത്തിൻ്റെ പരാമർശം: രൂക്ഷ വിമർശനവുമായി ദീപ്തി മേരി...

നഴ്സിംഗ് തൊഴിലിനെതിരായ കങ്കണ റണാവത്തിൻ്റെ പരാമർശം: രൂക്ഷ വിമർശനവുമായി ദീപ്തി മേരി വർഗീസ് | Deepti Mary Varghese

കൊച്ചി : നഴ്സിംഗ് പ്രൊഫഷനെക്കുറിച്ചുള്ള ബിജെപി എംപി കങ്കണ റണാവത്തിന്റെ വിവാദ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്. നഴ്സിംഗ് മേഖലയെയും ഈ തൊഴിൽ ആത്മാർത്ഥതയോടെ നിർവഹിക്കുന്ന ലക്ഷക്കണക്കിന് നഴ്സുമാരുടെ ആത്മാഭിമാനത്തെയും കങ്കണയുടെ പ്രസ്താവന മുറിപ്പെടുത്തിയെന്ന് ദീപ്തി ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു.(Deepti Mary Varghese Criticizes Kangana Ranaut Over Nursing Remark)

ചീപ്പ് പബ്ലിസിറ്റിക്കും പുതിയ സിനിമയുടെ പ്രമോഷനും വേണ്ടി സ്വന്തം പാർട്ടിയിലെ പ്രവർത്തകരുടെ പോലും ആത്മാഭിമാനം പണയം വെക്കുന്ന എംപിക്കെതിരെ ബിജെപി പ്രവർത്തകർ തന്നെ രംഗത്തുവരണമെന്ന് ദീപ്തി ആവശ്യപ്പെട്ടു. നഴ്സുമാർ കേവലം ഒരു തൊഴിൽ വിഭാഗമല്ലെന്നും, മനുഷ്യജീവൻ രക്ഷിക്കുന്ന കരുണയുടെ കൈകളാണെന്നും അവർ ഓർമ്മിപ്പിച്ചു.

കൊവിഡ് കാലത്ത് ലോകം ആദരിച്ച അതേ വിഭാഗത്തെയാണ് ഒരു ജനപ്രതിനിധി അപമാനകരമായ വാക്കുകൾ കൊണ്ട് വേട്ടയാടുന്നതെന്ന് അവർ കുറ്റപ്പെടുത്തി. പ്രസവമുറി, ഐസിയു, അത്യാഹിത വിഭാഗം എന്നിവിടങ്ങളിൽ സ്വന്തം കുടുംബത്തെ മറന്ന് രോഗികൾക്കായി പോരാടുന്നവരാണ് നഴ്സുമാർ. അവരുടെ യൂണിഫോമിൽ അർപ്പണബോധവും മാനവികതയും മാത്രമേ കാണാൻ പാടുള്ളൂവെന്നും ഇത്തരം വികലമായ കാഴ്ചപ്പാടുകൾ സമൂഹത്തിന് വേണ്ടെന്നും ദീപ്തി കൂട്ടിച്ചേർത്തു. നഴ്സിംഗ് സമൂഹത്തോട് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച ദീപ്തി, അവരുടെ ത്യാഗപൂർണ്ണമായ സേവനത്തിന് മുന്നിൽ ആദരവോടെ തലകുനിക്കുന്നുവെന്നും വ്യക്തമാക്കി.

Story Summary

Congress leader Deepti Mary Varghese has strongly condemned BJP MP Kangana Ranaut for her controversial remark calling nursing a “sexualized profession.” Criticizing the statement as an insult to the nursing community’s dignity and sacrifice, Varghese called for BJP members to protest against the MP’s insensitive comments.

WhatsApp Channel Banner

Latest updates

ജന്തർ മന്തർ പ്രതിഷേധത്തെതിരായ പരാമർശം; ടി.ജി. മോഹൻദാസിനെതിരെ അന്വേഷണത്തിന്...

കോഴിക്കോട്: ഡൽഹി ജന്തർ മന്തറിലെ ജെൻ സി (Gen C) പ്രതിഷേധവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസിനെതിരെ (T G Mohandas) അന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രി...

‘കേന്ദ്രം വാക്ക് പാലിച്ചില്ലെങ്കിൽ സമരം വീണ്ടും’; മുന്നറിയിപ്പുമായി സിജെപി,...

ന്യൂഡൽഹി: കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്ത പക്ഷം രാജ്യവ്യാപക പ്രതിഷേധം വീണ്ടും ആരംഭിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (CJP) മുന്നറിയിപ്പ് നൽകി. സമരം അവസാനിപ്പിച്ച ശേഷവും അസം, പശ്ചിമ ബംഗാൾ, ബിഹാർ തുടങ്ങിയ...

മാലിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വജ്രവ്യാപാരി മോചിതനായി; 44...

സൂററ്റ്: മാലിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വജ്രവ്യാപാരി ധീരു രമാനിയെ മോചിപ്പിച്ചതായി റിപ്പോർട്ട് (Mali Indian diamond trader kidnapping). തട്ടിക്കൊണ്ടുപോയ സംഘം ആവശ്യപ്പെട്ട മോചനദ്രവ്യത്തിന്റെ ഭാഗമായി നാല് മില്യൺ യൂറോ (ഏകദേശം...

കരൂർ ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി: തമിഴ്നാട് സർക്കാരിന്റെ...

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള തമിഴ്നാട് സർക്കാരിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി (Karur tragedy). മുഖ്യമന്ത്രി വിജയ് നേതൃത്വം നൽകുന്ന ടിവികെ പാർട്ടിയുടെ പൊതുയോഗത്തിനിടെയുണ്ടായ ദുരന്തത്തിന്...

കെഎസ്ആർടിസി ബസിൽ നിന്ന് വിദ്യാർഥിനി റോഡിലേക്ക് തെറിച്ചുവീണു; ഓട്ടോമാറ്റിക്...

കോഴിക്കോട്: കെഎസ്ആർടിസി പ്രിയദർശിനി ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് പ്ലസ് വൺ വിദ്യാർഥിനിക്ക് പരിക്കേറ്റു. നാദാപുരം ടിഐഎം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനിയും കക്കട്ട് മണിയൂർതാഴെ സ്വദേശിനിയുമായ വൈഗയാണ് അപകടത്തിൽപ്പെട്ടത് (KSRTC Priyadarshini...

DON'T MISS

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

റോൾ കോൾ വേണ്ട; കുട്ടികൾ തന്നെ ഹാജർ രേഖപ്പെടുത്തുന്ന...

പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ...

ടിസിഎസ് ജോലി വേണ്ടെന്ന് വച്ചു; അരി വ്യാപാരത്തിലിറങ്ങിയ യുവാവ്...

ടാറ്റ കൺസൾട്ടൻസി സർവീസസിൽ (ടിസിഎസ്) ലഭിച്ച ജോലി ഉപേക്ഷിച്ച് അരി വ്യാപാരത്തിലേക്ക് തിരിഞ്ഞ യുവാവ് ഇന്ന് വർഷം ഏകദേശം ₹25 ലക്ഷം സമ്പാദിക്കുന്നുവെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റ് ശ്രദ്ധ നേടുന്നു...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...