HomeKeralaശബരിമല സ്വർണ്ണക്കൊള്ള കേസ് അന്തിമഘട്ടത്തിൽ; പ്രഭാ മണ്ഡലം പരിശോധിക്കാൻ അനുമതി നൽകി...

ശബരിമല സ്വർണ്ണക്കൊള്ള കേസ് അന്തിമഘട്ടത്തിൽ; പ്രഭാ മണ്ഡലം പരിശോധിക്കാൻ അനുമതി നൽകി ഹൈക്കോടതി | Sabarimala Gold Theft Case

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു (Sabarimala Gold Theft Case). കേസിൽ നിർണ്ണായക വഴിത്തിരിവായി, ശബരിമലയിലെ വിഗ്രഹങ്ങൾക്ക് പിന്നിൽ സ്ഥാപിക്കുന്ന പ്രഭാ മണ്ഡലത്തിൽ വിശദമായ പരിശോധന നടത്താൻ ഹൈക്കോടതി അനുമതി നൽകി. പ്രഭാ മണ്ഡലത്തിലെയും ശ്രീകോവിൽ വാതിലിലെയും സാമ്പിളുകൾ ശേഖരിക്കാനും കോടതി അനുവാദം നൽകിയിട്ടുണ്ട്. കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

കഴിഞ്ഞ 2019-ൽ ‘സ്മാർട്ട് ക്രിയേഷൻസ്’ എന്ന കമ്പനി യഥാർത്ഥ പാളികളിൽ പൊതിഞ്ഞിരുന്ന സ്വർണ്ണം, ‘സ്ട്രിപ്പിങ് സാൾട്ട്’ എന്ന പ്രത്യേക തരം രാസമിശ്രിതം ഉപയോഗിച്ച് വേർതിരിച്ചെടുത്തു മാറ്റിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ രാസമിശ്രിതത്തിന്റെ സാമ്പിളുകൾ നിലവിൽ ലാബ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് എസ്ഐടി കോടതിയെ ബോധിപ്പിച്ചു. ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ നിന്നുള്ള പരിശോധനാ റിപ്പോർട്ട് ഈ കേസിന്റെ അന്വേഷണത്തിലും സത്യം പുറത്തുകൊണ്ടുവരുന്നതിലും നിർണ്ണായക പങ്കുവഹിക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പ്രതികൾ സ്വർണ്ണം തട്ടിയെടുക്കാൻ ഉപയോഗിച്ച അത്യാധുനിക മാർഗ്ഗങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ വരും ദിവസങ്ങളിൽ കുറ്റപത്രത്തിലൂടെ പുറത്തുവരുമെന്നാണ് സൂചന.

Summary: The Special Investigation Team (SIT) informed the Kerala High Court that the investigation into the controversial Sabarimala gold theft case is in its final stages and a charge sheet will be filed soon. In a significant development, the High Court granted permission to inspect the ‘Prabha Mandalam’ (the halo structure behind the idol) and collect samples from both the halo and the sanctum sanctorum doors.

WhatsApp Channel Banner

Latest updates

മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ ബ്രാൻഡ് അംബാസഡറായി എം.എസ്....

കൊച്ചി: പ്രമുഖ ആഭരണ ബ്രാൻഡായ മലബാർ ഗോൾഡ് & ഡയമണ്ട്സ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം.എസ്. ധോണി ( MS Dhoni) യെ പുതിയ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. ഉപഭോക്തൃ വിശ്വാസവും...

CJP സമര ഐക്യദാർഢ്യ പ്രകടനം: പിണറായി വിജയൻ്റെ കത്തിൽ...

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ നടന്ന പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു. കേസുകൾ നിരുപാധികം...

80കാരന്റെ മോഷണം പോയ പൈതൃക സൈക്കിൾ തിരികെ നൽകിയാൽ...

കൊച്ചി: ഇടപ്പള്ളി ടോൾ ജംഗ്ഷനിലെ കടയുടെ മുന്നിൽ നിന്ന് മോഷണം പോയ 80കാരനായ എം.ബി. പ്രകാശിന്റെ പൈതൃക സൈക്കിൾ തിരികെ ഏൽപ്പിക്കുന്ന മോഷ്ടാവിന് ₹5 ലക്ഷം പാരിതോഷികം നൽകുമെന്ന് വ്യവസായി ബോചെ (Boby...

’21 വിദ്യാർഥികൾ മരിച്ചു, ധർമേന്ദ്ര പ്രധാന് മാലയണിയിച്ച് ബിജെപി’;...

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെച്ച ധർമേന്ദ്ര പ്രധാന് പാർലമെന്റിൽ ബിജെപി എംപിമാർ നൽകിയ സ്വീകരണത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് (Gaurav Gogoi...

‘നീറ്റ് പരീക്ഷ എഴുതാത്ത ഡോക്ടർമാരാണ് ലോകത്തിലെ ഏറ്റവും മികച്ചവർ,...

ന്യൂഡൽഹി: പാർലമെന്റിൽ നീറ്റ് (NEET) വിഷയം ചർച്ചയിലെത്തിക്കാൻ സാധിച്ചത് 'ജെൻ സി' തലമുറയിലെ വിദ്യാർത്ഥികളുടെ പ്രക്ഷോഭങ്ങൾ കാരണമാണെന്ന് ഡി.എം.കെ എം.പി ദയാനിധി മാരൻ. വിഷയം ഒതുക്കിതീർക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചപ്പോഴും യുവാക്കളുടെ പ്രതിഷേധമാണ്...

DON'T MISS

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

ലണ്ടനിലെ ബസിൽ അലക്കുസഞ്ചിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുരങ്ങ്; ‘ഓയ്സ്റ്റർ’...

ലണ്ടൻ: യാത്രക്കാർ സഞ്ചരിച്ചുകൊണ്ടിരുന്ന ലണ്ടൻ ബസിൽ അലക്കുസഞ്ചിക്കുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചെറിയ കുരങ്ങിനെ സുരക്ഷിതമായി മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 'ഓയ്സ്റ്റർ' എന്ന് പേരിട്ട ഈ പെൺ കോമൺ മാർമോസെറ്റ് കുരങ്ങിനെ കഴിഞ്ഞ...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...