HomeIPL 2026മുംബൈ ഇന്ത്യൻസ് ചിത്രങ്ങളും വിവരങ്ങളും ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്ത് സൂര്യകുമാർ...

മുംബൈ ഇന്ത്യൻസ് ചിത്രങ്ങളും വിവരങ്ങളും ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്ത് സൂര്യകുമാർ യാദവ്; താരം ടീം വിടുന്നതായി സൂചന | Suryakumar Yadav Mumbai Indians Exit Rumours

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവ് ഐപിഎൽ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യൻസ് വിടുന്നതായി ശക്തമായ സൂചനകൾ (Suryakumar Yadav Mumbai Indians Exit Rumours). തിങ്കളാഴ്ച രാവിലെ മുതൽ സൂര്യകുമാർ യാദവിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ നിന്ന് മുംബൈ ഇന്ത്യൻസുമായി ബന്ധപ്പെട്ട എല്ലാ ചിത്രങ്ങളും വിവരങ്ങളും പൂർണ്ണമായും നീക്കം ചെയ്യപ്പെട്ടതോടെയാണ് ക്രിക്കറ്റ് ലോകത്ത് അഭ്യൂഹങ്ങൾ ശക്തമായത്. കൂടാതെ ഇൻസ്റ്റാഗ്രാമിൽ മുംബൈ ഇന്ത്യൻസിന്റെ ഔദ്യോഗിക അക്കൗണ്ടിനെയും നിലവിലെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെയും സൂര്യകുമാർ അൺഫോളോ ചെയ്തതായും ആരാധകർ കണ്ടെത്തിയിട്ടുണ്ട്. രോഹിത് ശർമ്മയ്ക്കും എംഎസ് ധോണിക്കുമൊപ്പമുള്ള ഒരു ചിത്രം മാത്രമാണ് നിലവിൽ മുംബൈ ടീമുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പ്രൊഫൈലിൽ അവശേഷിക്കുന്നത്.

അടുത്തിടെ ഇന്ത്യൻ ടി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കുകയും തുടർന്ന് ടീമിൽ നിന്ന് തന്നെ ഒഴുവാക്കുകയും ചെയ്തതിന് പിന്നാലെയാണ് സൂര്യകുമാറിന് ഐപിഎല്ലിലും തിരിച്ചടി നേരിടുന്നത്. 2018 മുതൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്ന് മുംബൈ ഇന്ത്യൻസിലെത്തിയ താരം ടീമിന്റെ പല ചരിത്ര വിജയങ്ങളിലും നിർണ്ണായക പങ്കുവഹിച്ചിരുന്നു. എന്നാൽ ഐപിഎൽ 2026 സീസണിൽ 20.77 ശരാശരിയിൽ വെറും 270 റൺസ് മാത്രമാണ് സൂര്യകുമാറിന് നേടാനായത്.

രണ്ട് അർദ്ധസെഞ്ചുറികൾ മാത്രം നേടിയ താരത്തിന്റെ മോശം ഫോമും പത്ത് ടീമുകളുള്ള പോയിന്റ് പട്ടികയിൽ മുംബൈ ഇന്ത്യൻസ് ഒൻപതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതുമാണ് ഫ്രാഞ്ചൈസി മാനേജ്മെന്റിനെ കടുത്ത തീരുമാനങ്ങളിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. സൂര്യകുമാറിനെ ഇന്ത്യൻ ടി20 ടീമിൽ നിന്ന് ഒഴിവാക്കി ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കിയ സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഇന്ത്യക്ക് ടി20 ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റനെ ഫോമിന്റെ പേരിൽ മാത്രം പെട്ടെന്ന് തഴഞ്ഞത് നീതികേടാണെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തൽ.

Summary: Speculation is rife over Suryakumar Yadav’s potential exit from Mumbai Indians after the star batter wiped clean all franchise-related photos and mentions from his official Instagram profile on Monday morning. In addition to cleansing his digital presence, Suryakumar has reportedly unfollowed both Mumbai Indians and his IPL captain Hardik Pandya on the platform. The development follows a difficult phase for the cricketer, who was recently dropped from the national squad and replaced as India’s T20I captain by Shreyas Iyer. Following a dismal IPL 2026 season where he managed just 270 runs at an average of 20.77 as MI finished ninth, his long-standing association with the franchise since 2018 appears to be nearing a dramatic conclusion.

WhatsApp Channel Banner

Latest updates

വീട്ടിൽ തന്നെ റെസ്റ്റോറന്റ് സ്റ്റൈൽ ബട്ടർ നാൻ തയ്യാറാക്കാം;...

ഇന്ത്യൻ റെസ്റ്റോറന്റുകളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഫ്ലാറ്റ് ബ്രെഡുകളിൽ ഒന്നാണ് ബട്ടർ നാൻ. സാധാരണയായി മൺചൂളയായ തന്തൂരിലാണ് ഇത് ചുട്ടെടുക്കുന്നത്. വിവിധതരം കറികൾ, ദാൽ, പനീർ വിഭവങ്ങൾ, ചിക്കൻ, മട്ടൺ കറികൾ എന്നിവയ്ക്കൊപ്പമാണ്...

മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ ബ്രാൻഡ് അംബാസഡറായി എം.എസ്....

കൊച്ചി: പ്രമുഖ ആഭരണ ബ്രാൻഡായ മലബാർ ഗോൾഡ് & ഡയമണ്ട്സ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം.എസ്. ധോണി ( MS Dhoni) യെ പുതിയ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. ഉപഭോക്തൃ വിശ്വാസവും...

CJP സമര ഐക്യദാർഢ്യ പ്രകടനം: പിണറായി വിജയൻ്റെ കത്തിൽ...

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ നടന്ന പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു. കേസുകൾ നിരുപാധികം...

80കാരന്റെ മോഷണം പോയ പൈതൃക സൈക്കിൾ തിരികെ നൽകിയാൽ...

കൊച്ചി: ഇടപ്പള്ളി ടോൾ ജംഗ്ഷനിലെ കടയുടെ മുന്നിൽ നിന്ന് മോഷണം പോയ 80കാരനായ എം.ബി. പ്രകാശിന്റെ പൈതൃക സൈക്കിൾ തിരികെ ഏൽപ്പിക്കുന്ന മോഷ്ടാവിന് ₹5 ലക്ഷം പാരിതോഷികം നൽകുമെന്ന് വ്യവസായി ബോചെ (Boby...

’21 വിദ്യാർഥികൾ മരിച്ചു, ധർമേന്ദ്ര പ്രധാന് മാലയണിയിച്ച് ബിജെപി’;...

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെച്ച ധർമേന്ദ്ര പ്രധാന് പാർലമെന്റിൽ ബിജെപി എംപിമാർ നൽകിയ സ്വീകരണത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് (Gaurav Gogoi...

DON'T MISS

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

ലണ്ടനിലെ ബസിൽ അലക്കുസഞ്ചിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുരങ്ങ്; ‘ഓയ്സ്റ്റർ’...

ലണ്ടൻ: യാത്രക്കാർ സഞ്ചരിച്ചുകൊണ്ടിരുന്ന ലണ്ടൻ ബസിൽ അലക്കുസഞ്ചിക്കുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചെറിയ കുരങ്ങിനെ സുരക്ഷിതമായി മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 'ഓയ്സ്റ്റർ' എന്ന് പേരിട്ട ഈ പെൺ കോമൺ മാർമോസെറ്റ് കുരങ്ങിനെ കഴിഞ്ഞ...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...