തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. യുഡിഎഫ് സർക്കാർ ‘ആടിനെ പട്ടിയാക്കുന്ന’ രീതിയിലുള്ള വ്യാഖ്യാനങ്ങളാണ് നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു.(V Sivankutty Slams UDF Government Over PM SHRI Scheme)
കേരളം ഇതുവരെ പിഎം ശ്രീ പദ്ധതി ആരംഭിച്ചിട്ടില്ലെന്നും, ഇതിനായി കേന്ദ്രത്തിൽ നിന്ന് ഒരു നയാപൈസ പോലും വാങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പദ്ധതി വഴി ലഭിക്കേണ്ട ആനുകൂല്യങ്ങൾ സംസ്ഥാന ഖജനാവിൽ നിന്നാണ് നിലവിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും നൽകുന്നത്.
ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് അടിച്ചേൽപ്പിക്കാൻ ശ്രമം നടന്നപ്പോഴാണ് എൽഡിഎഫ് സർക്കാർ പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രം മരവിപ്പിച്ചത്. പ്രതിപക്ഷത്തിരിക്കുമ്പോൾ ഒരു നിലപാടും ഭരണപക്ഷത്തിരിക്കുമ്പോൾ മറ്റൊരു നിലപാടുമാണ് യുഡിഎഫ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദേശീയ വിദ്യാഭ്യാസ നയത്തിൽ നിരവധി പ്രശ്നങ്ങളുണ്ടെന്നും, അത് നടപ്പിലാക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
Story Summary
Former Education Minister V. Sivankutty has accused the UDF government of misleading the public regarding the PM SHRI scheme, asserting that Kerala has not yet implemented the project or accepted any funds from the center for it. He reiterated that the previous LDF government had frozen the memorandum of understanding due to concerns over the imposition of the National Education Policy, and criticized the current administration for its contradictory stance on the policy.

