HomeKeralaകരിപ്പൂരിൽ വീണ്ടും സ്വർണ്ണം പൊട്ടിക്കൽ സംഘങ്ങൾ സജീവമാകുന്നു; കവർച്ചാ ആസൂത്രണത്തിനിടെ 13...

കരിപ്പൂരിൽ വീണ്ടും സ്വർണ്ണം പൊട്ടിക്കൽ സംഘങ്ങൾ സജീവമാകുന്നു; കവർച്ചാ ആസൂത്രണത്തിനിടെ 13 പേർ പിടിയിൽ; ജിദ്ദയിൽ നിന്നെത്തിയ യുവാവിനെ കാണാതായി | Karipur Airport Gold Snatching Gangs Arrested

റിപ്പോർട്ട്: അൻവർ ഷരിഫ്

കരിപ്പൂർ: കോഴിക്കോട് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് പ്രവാസി യാത്രക്കാരെ തട്ടിക്കൊണ്ടുപോയി സ്വർണ്ണവും പണവും കവർച്ച ചെയ്യുന്ന ‘സ്വർണ്ണം പൊട്ടിക്കൽ’ മാഫിയാ സംഘങ്ങൾ വീണ്ടും സജീവമാകുന്നു (Karipur Airport Gold Snatching Gangs Arrested). വിമാനത്താവള പരിസരത്ത് കവർച്ചാ ആസൂത്രണവുമായി നിലയുറപ്പിച്ച രണ്ട് വ്യത്യസ്ത ക്രിമിനൽ സംഘങ്ങളിലെ 13 പേരെ കരിപ്പൂർ പോലീസ് ഞായറാഴ്ച (07.06.2026) രാത്രി അറസ്റ്റ് ചെയ്തു. ഇവർ വിമാനത്താവളത്തിലെത്താൻ ഉപയോഗിച്ച രണ്ട് ഇന്നോവ കാറുകളും ഒരു സ്കൂട്ടറും, ഡിജിറ്റൽ തെളിവുകൾ അടങ്ങിയ 14 മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു.

എയർപോർട്ടിന്റെ പാർക്കിംഗ് ഏരിയയിലും ഇന്റർനാഷണൽ അറൈവൽ എക്സിറ്റിന് സമീപവും സംശയകരമായ സാഹചര്യത്തിൽ കൂട്ടംകൂടി നിന്ന ഇവരെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് വിദേശത്തുനിന്നെത്തുന്ന യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി സ്വർണ്ണം കവരാൻ എത്തിയതാണെന്ന ഗൂഢാലോചന പുറത്തായത്. നിലവിൽ സൗദി അറേബ്യയിലുള്ള കണ്ണൂർ പടന്നോട്ട് സ്വദേശി കൈപ്പേകണ്ടി അൻസാർ, പരപ്പനങ്ങാടി പുത്തൻകടപ്പുറം സ്വദേശി അലി അക്ബർ എന്നിവരുടെ നിർദ്ദേശപ്രകാരമാണ് ഈ ക്വട്ടേഷൻ സംഘം കരിപ്പൂരിൽ എത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. കവർച്ചാ പ്ലാനുകൾ വ്യക്തമാക്കുന്ന വാട്സാപ്പ് ചാറ്റുകൾ പ്രതികളുടെ ഫോണിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. പോലീസിനെ വെട്ടിച്ച് ഒരു സ്വിഫ്റ്റ് കാറിലും വിമാനത്താവളത്തിന് പുറത്തുമായി രക്ഷപ്പെട്ട മറ്റ് സംഘാംഗങ്ങൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

അതേസമയം, ഇതേ ദിവസം രാത്രി 9.30-ന് ജിദ്ദയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് (IX 398) വിമാനത്തിൽ കരിപ്പൂരിൽ ഇറങ്ങിയ മലപ്പുറം മുണ്ടുപറമ്പ് സ്വദേശി മുഹമ്മദ് സൽമാൻ സാലിഹ് (26) എന്ന യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കൾ കരിപ്പൂർ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഈ യുവാവ് വിമാനത്താവളത്തിന് പുറത്തിറങ്ങിയതിന് ശേഷം വീട്ടിൽ എത്തിയിട്ടില്ലാത്തതിനാൽ, അറസ്റ്റിലായ സ്വർണ്ണക്കവർച്ചാ സംഘങ്ങൾക്ക് ഇതിൽ പങ്കുണ്ടോയെന്ന ഗുരുതരമായ സംശയത്തിലാണ് പോലീസ്. കഴിഞ്ഞ മാസം (2026 മെയ് 13) കേന്ദ്ര സർക്കാർ സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്നും 16 ശതമാനമായി കുത്തനെ ഉയർത്തിയതും, ഇതിന് പുറമെ 3 ശതമാനം ജിഎസ്ടി കൂടി ചുമത്തിയതുമാണ് സ്വർണ്ണക്കടത്ത് മാഫിയകൾ വീണ്ടും സജീവമാകാൻ കാരണം. ഇതോടെ ഇന്ത്യയിലെയും വിദേശത്തെയും വിപണികൾ തമ്മിൽ ഒരു കിലോ സ്വർണ്ണത്തിന് ഏകദേശം 24 ലക്ഷം രൂപയുടെ വൻ വിലവ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്. ലാഭം കോടികളായതോടെ വിമാനത്താവളങ്ങൾ വഴി സ്വർണ്ണക്കടത്തും, അവരെ വഴിയിൽ വെച്ച് തട്ടിയെടുക്കുന്ന സ്വർണ്ണം പൊട്ടിക്കൽ ക്വട്ടേഷൻ സംഘങ്ങളും മലബാർ മേഖലയിൽ വീണ്ടും ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.

Summary: Karipur Airport police arrested 13 members of two rival gold-snatching gangs targeting international passengers on Sunday night. The arrests took place at Calicut International Airport following a verification check in the parking and arrival zones, which uncovered a well-planned conspiracy via WhatsApp chats to abduct a passenger and seize smuggled gold. While police confiscated two Innova cars, a scooter, and 14 mobile phones used by the gang operating under Saudi-based masterminds, a 26-year-old passenger named Muhammed Salman Salih from Malappuram went missing shortly after landing from Jeddah on an Air India Express flight.

WhatsApp Channel Banner

Latest updates

അഴിമതിയാരോപണങ്ങൾക്കിടെ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ്...

തിരുവനന്തപുരം: വ്യാപക അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി (Milma Thiruvananthapuram Regional Union). വിവിധ പരാതികളിൽ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര നടപടി സ്വീകരിച്ചതെന്ന്...

പോലീസ് ജീപ്പിൽ മദ്യക്കുപ്പി കണ്ടെത്തിയ സംഭവം; എസ്‌ഐക്കും സിപിഒയ്ക്കും...

തൊടുപുഴ: ഔദ്യോഗിക പോലീസ് വാഹനത്തിൽ നിന്ന് മദ്യക്കുപ്പിയും മറ്റ് നിരോധിത വസ്തുക്കളും കണ്ടെത്തിയ സംഭവത്തിൽ കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ (Karimannoor Police Station) എസ്‌ഐ എൻ.എസ്. റോയിയെയും സിപിഒ ജിജോ ആന്റണിയെയും സസ്‌പെൻഡ്...

പ്രൽഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല; ധർമേന്ദ്ര...

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷിക്ക് (Pralhad Joshi) വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകി. ശനിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവിലൂടെയാണ് നിയമനം പ്രഖ്യാപിച്ചത്. രാഷ്ട്രപതി ദ്രൗപതി...

‘ഞങ്ങളെ പാറ്റകളെന്ന് വിളിച്ചതിന് നന്ദി’; സമരവിജയത്തിന് പിന്നാലെ ചീഫ്...

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന സിജെപി (Abhijit Deepke CJP) നേതൃത്വത്തിലുള്ള വിദ്യാർഥി പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ, സംഘടനയുടെ രൂപീകരണത്തിന് പ്രചോദനമായത് ചീഫ് ജസ്റ്റിസ് ഐ. സൂര്യകാന്തിന്റെ പരാമർശമാണെന്ന് സിജെപി സ്ഥാപകൻ അഭിജിത്...

യുനെസ്കോ ലോക പൈതൃക പട്ടികയിൽ സാരാനാഥ്; ഇന്ത്യയുടെ 45-ാമത്തെ...

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ചരിത്രപ്രസിദ്ധമായ ബുദ്ധമത തീർഥാടന കേന്ദ്രമായ സാരാനാഥിന് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം ലഭിച്ചു (Sarnath UNESCO World Heritage). ദക്ഷിണ കൊറിയയിലെ ബുസാനിൽ നടക്കുന്ന യുനെസ്കോ ലോക പൈതൃക...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....