Description
Digital Voice of Kerala
Monday, June 8, 2026

Digital Voice of Kerala
HomeKeralaശബരിമല സ്വർണ്ണക്കൊള്ള കേസ്: അന്തിമ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: അന്തിമ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ചേക്കും | Sabarimala Gold theft

🎙️ Latest Podcast

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ അന്തിമ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ചിന് മുന്നിൽ സമർപ്പിച്ചേക്കും. ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ജംഷഡ്പൂരിലെ ലാബിൽ നടത്തിയ സ്വർണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാ ഫലം സംബന്ധിച്ച വിവരങ്ങളും കോടതിയെ അറിയിക്കും.(Sabarimala Gold theft Case High Court Hearing)

അന്വേഷണത്തിന്റെ നിർണ്ണായക ഘട്ടമായാണ് ഇന്നത്തെ കോടതി നടപടികളെ വിലയിരുത്തുന്നത്. ഇതോടൊപ്പം, കേസിലെ പ്രതിയായ തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്ഐടി സമർപ്പിച്ച അപ്പീലിലും ഇന്ന് വിശദമായ വാദം നടക്കും.

കേസിലെ 13 പ്രതികളും നിലവിൽ ജാമ്യത്തിലാണ്. അന്വേഷണസംഘം സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതാണ് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ വഴിയൊരുക്കിയത്. ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് ഉൾപ്പെടെയുള്ളവർ ഈ സാവകാശം പ്രയോജനപ്പെടുത്തി പുറത്തിറങ്ങിയിരുന്നു. കേസിലെ 13 പ്രതികളിൽ ജയിലിലായിരുന്ന അവസാന വ്യക്തിയും ശങ്കരദാസായിരുന്നു.

Story Summary

The Kerala High Court is set to review the progress of the SIT investigation into the Sabarimala gold heist case, with a final report and forensic test results expected to be submitted today. The court will also hear the SIT’s plea to cancel the tantri’s bail, amid concerns over the delay in filing the charge sheet which has allowed all 13 accused to remain out on bail.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.