HomeNationalരാജ്യസഭാ തിരഞ്ഞെടുപ്പ്: പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും; ബിജെപിയും കോൺഗ്രസും തന്ത്രങ്ങൾ...

രാജ്യസഭാ തിരഞ്ഞെടുപ്പ്: പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും; ബിജെപിയും കോൺഗ്രസും തന്ത്രങ്ങൾ മെനയുന്നു | Rajya Sabha Election

ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്. 27 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മധ്യപ്രദേശിൽ ബിജെപി മൂന്നാം സ്ഥാനാർത്ഥിയെ കൂടി പ്രഖ്യാപിച്ചതോടെ സീറ്റുകളിൽ വോട്ടെടുപ്പ് ഉറപ്പായി. ബിജെപി ഇതുവരെ 11 സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. കർണാടകയിൽ എൻഡിഎയുടെ സാധ്യതയുള്ള ഒരു സീറ്റിന്റെ കാര്യത്തിൽ ബിജെപിയും ജെഡിഎസും ചർച്ചകൾ തുടരുകയാണ്.(Rajya Sabha Election Nominations Conclude Amidst Alliance Tensions)

ജൂൺ 18-നാണ് തിരഞ്ഞെടുപ്പ്. നാളെ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. 11-നാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. ജാർഖണ്ഡിലെ ഒരു രാജ്യസഭാ സീറ്റിൽ കോൺഗ്രസ് ഏകപക്ഷീയമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിനെച്ചൊല്ലി ജെഎംഎമ്മിൽ കടുത്ത അമർഷം പുകയുന്നു.

സംസ്ഥാനത്തെ രണ്ട് സീറ്റുകളും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നാണ് ജെഎംഎം വാദിക്കുന്നത്. സഖ്യകക്ഷികളോട് ആലോചിക്കാതെ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ഓഫീസ് സെക്രട്ടറിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിലാണ് ജെഎംഎമ്മിന് പ്രതിഷേധം. സഖ്യത്തിന്റെ നിർണ്ണായക യോഗത്തിൽ ഈ വിഷയം ജെഎംഎം ശക്തമായി ഉന്നയിക്കും.

Story Summary

The deadline for filing nominations for the upcoming Rajya Sabha elections concludes today, with the BJP announcing a third candidate in Madhya Pradesh. Meanwhile, tensions have surfaced within the opposition alliance in Jharkhand, where the JMM is protesting against Congress’s unilateral decision to field a candidate for a Rajya Sabha seat.

WhatsApp Channel Banner

Latest updates

കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. റാമിന്റെ...

കണ്ണൂർ: കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം. കെ. റാമിന്റെ അറസ്റ്റിനെ (DR MK Ram arrest) തുടർന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ്...

പന്തളത്ത് കോടികൾ വിലമതിക്കുന്ന 6 കിലോ ആംബർ ഗ്രീസുമായി...

പന്തളം: അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന ആറ് കിലോ ആംബർ ഗ്രീസുമായി (തിമിംഗല ഛർദ്ദി) രണ്ടുപേരെ പന്തളം പോലീസും ഡാൻസാഫ് (DANSAF) സംഘവും ചേർന്ന് കസ്റ്റഡിയിലെടുത്തു (pandalam ambergris seizure). മുട്ടറ ഓടനാവട്ടം...

പാലോട് മൊബൈൽ വെളിച്ചത്തിൽ ചികിത്സ നൽകിയ സംഭവം: ഡിഎച്ച്എസിനോട്...

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മൊബൈൽ ഫോൺ വെളിച്ചത്തിൽ രോഗിക്ക് ചികിത്സ നൽകിയെന്ന പരാതിയിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ (Palode phc mobile...

തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം; മുഴക്കവും പ്രകമ്പനവും കേട്ട്...

തൃശൂർ: തൃശൂർ പീച്ചി ഡാമിന് സമീപം നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട് (Thrissur peechi earthquake). പീച്ചി ഡാമിന് സമീപമുള്ള തെക്കേകുളം, ജണ്ടമുക്ക് എന്നീ ഭാഗങ്ങളിലാണ് ഭൂമിക്കടിയിൽ നിന്നുള്ള പ്രകമ്പനവും മുഴക്കവും അനുഭവപ്പെട്ടത്....

ബംഗളൂരുവിൽ അച്ഛനും മകനും തമ്മിൽ തർക്കം; മകന്റെ ഇരുമ്പ്...

ബംഗളൂരു: ബംഗളൂരുവിൽ കുടുംബവഴക്കിനെ തുടർന്ന് മകന്റെ ക്രൂരമായ മർദ്ദനമേറ്റ് പിതാവ് കൊല്ലപ്പെട്ടു (Bengaluru murder news). സംഭവത്തിൽ നേപ്പാൾ കാളികോട്ട് സ്വദേശിയായ ദ്രോണ ബഹാദൂർ ഷാഹിയെ (38) വാർത്തൂർ പോലീസ് അറസ്റ്റ് ചെയ്തു....

DON'T MISS

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...