തിരുവനന്തപുരം: ഒരേസമയം മന്ത്രിസ്ഥാനവും പാർട്ടി അധ്യക്ഷ പദവിയും ഒന്നിച്ച് കൊണ്ടുപോകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാനുള്ള സന്നദ്ധത ഹൈക്കമാൻഡിനെ അറിയിച്ചതായി മന്ത്രി സണ്ണി ജോസഫ് (Sunny Joseph KPCC president). തിരുവനന്തപുരത്ത് അടിയന്തരമായി ചേർന്ന കെപിസിസി ഭാരവാഹി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയത്. ‘ഒരാൾക്ക് ഒരു പദവി’ എന്ന പാർട്ടിയുടെ പൊതുനയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.
മന്ത്രിസ്ഥാനത്തെ ഉത്തരവാദിത്തങ്ങളും സംഘടനാ ചുമതലകളും ഒരേസമയം മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന വിലയിരുത്തലിലാണ് അദ്ദേഹം പദവി ഒഴിയാൻ തയാറായത്. സണ്ണി ജോസഫിന് പുറമെ, അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് എംഎൽഎമാരായി മാറിയ വിവിധ ഡിസിസി പ്രസിഡന്റുമാരും തങ്ങളുടെ സംഘടനാ പദവികൾ ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിലെ കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരിൽ ചിലരും പുതിയ മന്ത്രിസഭയിൽ മന്ത്രിമാരായി ചുമതലയേറ്റിട്ടുണ്ട്.
നേതാക്കൾ കൂട്ടത്തോടെ പദവി ഒഴിയാൻ തയാറായതോടെ, കെപിസിസി പ്രസിഡന്റ്, വർക്കിംഗ് പ്രസിഡന്റുമാർ, വിവിധ ഡിസിസി അധ്യക്ഷന്മാർ എന്നിവരെ ഉൾപ്പെടുത്തി കോൺഗ്രസിന്റെ പുതിയ ഭാരവാഹി പട്ടിക ഉടൻ തന്നെ ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്നാണ് സൂചന. സംഘടനയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ സാന്നിധ്യത്തിലാണ് തിരുവനന്തപുരത്ത് നിർണായകമായ ഈ കെപിസിസി യോഗം ചേർന്നത്.
Story Summary: Kerala Power Minister Sunny Joseph has expressed his willingness to the Congress high command to step down from the post of KPCC President, citing difficulties in managing both ministerial duties and party leadership. Following this, and with several DCC presidents getting elected to the assembly, a major organizational reshuffle is expected soon in the state Congress unit.

