Description
Digital Voice of Kerala
Sunday, May 24, 2026

Digital Voice of Kerala
HomeKerala'സർക്കാരിൻ്റെ കണ്ണ് തുറപ്പിക്കുന്ന ഇത്തരം ആശയങ്ങളെ പോസിറ്റീവ് ആയെടുക്കണം': CJPയെ അടിച്ചമർത്തരുതെന്ന്...

‘സർക്കാരിൻ്റെ കണ്ണ് തുറപ്പിക്കുന്ന ഇത്തരം ആശയങ്ങളെ പോസിറ്റീവ് ആയെടുക്കണം’: CJPയെ അടിച്ചമർത്തരുതെന്ന് KC വേണുഗോപാൽ | KC Venugopal Slams Central Government

🎙️ Latest Podcast

തിരുവനന്തപുരം: രാജ്യത്ത് തരംഗമായി മാറുന്ന ‘കോക്രോച്ച് ജനതാ പാർട്ടി’ മൂവ്മെന്റിനെ അടിച്ചമർത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. രാജ്യത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമായി തുടരുമ്പോൾ, ചെറുപ്പക്കാരെ ഇത്തരം കടുത്ത പ്രതിഷേധങ്ങളിലേക്ക് തള്ളിവിടുന്നതിന് ഉത്തരവാദി ആരാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.(KC Venugopal Slams Central Government Over CJP Movement Unemployment Fuel Price Hike)

നിലവിൽ പ്രകടമാകുന്നത് സർക്കാരിന്റെ കണ്ണ് തുറപ്പിക്കുന്ന തരത്തിലുള്ള യുവജനരോഷമാണ്. ഇത്തരം ജനകീയ ആശയങ്ങളെയും പ്രതിഷേധങ്ങളെയും പോസിറ്റീവായി കാണാൻ ഭരണകൂടം തയ്യാറാകണം. തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത് അല്ലാതെ സിജെപി മൂവ്മെന്റിനെ തകർക്കാനല്ലെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി.

പെട്രോളിന്റെയും ഡീസലിന്റെയും വില പ്രതിദിനം കുതിച്ചുയരുകയാണെന്ന് കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി. വരാനിരിക്കുന്ന കാലം അതീവ ദുഷ്കരമാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത്. എന്നാൽ ഈ പ്രതിസന്ധികളെ നേരിടാൻ ഒരു തയ്യാറെടുപ്പുമില്ലാതെ വെറും ആഘോഷങ്ങളിലാണ് രാജ്യത്തെ പ്രധാനമന്ത്രിയെന്ന് അദ്ദേഹം പരിഹസിച്ചു. അദ്ദേഹം ലോകം ചുറ്റിക്കൊണ്ടിരിക്കുകയാണ്, വേണുഗോപാൽ ആഞ്ഞടിച്ചു.

Story Summary

AICC General Secretary KC Venugopal MP criticized the central government’s attempts to suppress the ‘Cockroach Janata Party’ (CJP) movement, stating that rising unemployment and inflation are driving the youth to protest. He slammed the Prime Minister for focusing on foreign trips and celebrations instead of addressing core issues like skyrocketing fuel prices.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.