തിരുവനന്തപുരം: ഡോ. രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി നിയമിച്ച സംഭവത്തിൽ കടുത്ത രാഷ്ട്രീയ ആരോപണങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഈ നിയമനം പശ്ചിമ ബംഗാളിൽ നടന്നതിന് സമാനമായതാണെന്ന് അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ കോൺഗ്രസിനുള്ളിൽ തന്നെ വലിയ ഭിന്നതകളുണ്ടെന്നും, അതുകൊണ്ടാണ് കെ.സി. വേണുഗോപാലിന് പോലും കേരളത്തിലെ ഈ സാഹചര്യത്തെക്കുറിച്ച് കൃത്യമായ മറുപടി പറയാൻ കഴിയാത്തതെന്നും അദ്ദേഹം പരിഹസിച്ചു.(MV Govindan Slams CM VD Satheesan Over Rathan Kelkar Appointment Controversy)
ഭരണ നേതൃത്വത്തിലുള്ള കോൺഗ്രസിന് ഈ നിയമനത്തെ ശക്തമായി ന്യായീകരിക്കാനോ പ്രതിപക്ഷത്തിന് ഇതിനെ പൂർണ്ണമായി തള്ളാനോ കഴിയാത്ത അവസ്ഥയാണ്. പാർട്ടിയിലുള്ള മറ്റാരും അറിയാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ മാത്രം എടുത്ത തീരുമാനമാണിതെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പിൽ യോഗ്യരായ വോട്ടർമാർക്ക് വോട്ട് ചെയ്യാനുള്ള അനുവാദം നിഷേധിച്ച കമ്മീഷന്റെ ഭാഗമായിരുന്നു രത്തൻ ഖേൽക്കറെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. ഡീലുകളടക്കം പരിശോധിക്കപ്പെടണം. രാഹുൽ ഗാന്ധിക്കോ കെ.സി. വേണുഗോപാലിനോ വിഷയത്തിൽ മറുപടിയില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ ഈ നിയമനത്തെച്ചൊല്ലി ഭരണപക്ഷത്തിനെതിരെ സിപിഎം സംസ്ഥാന തലത്തിൽ പടയൊരുക്കം നടത്തുമ്പോൾ, മറുവശത്ത് ഇതേ വിഷയം ദേശീയതലത്തിൽ കോൺഗ്രസിനെതിരെയുള്ള വലിയ ആയുധമാക്കുകയാണ് ബിജെപി.
Story Summary
CPM State Secretary M.V. Govindan slammed Chief Minister V.D. Satheesan over the appointment of former Chief Electoral Officer Rathan Kelkar as his secretary, alleging a hidden “deal” behind the move. He pointed out the internal rift in Congress, noting K.C. Venugopal’s silence. Meanwhile, the BJP intensified its attack on national platforms, accusing Rahul Gandhi of hypocrisy by comparing it to a similar controversial appointment in West Bengal which Congress had previously opposed.

