HomeKeralaഇത് UDFൻ്റെ തിരിച്ചുവരവ്: ചരിത്രം കുറിച്ച് VDS സർക്കാർ, മുഖ്യമന്ത്രിയും PK...

ഇത് UDFൻ്റെ തിരിച്ചുവരവ്: ചരിത്രം കുറിച്ച് VDS സർക്കാർ, മുഖ്യമന്ത്രിയും PK കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയുമടക്കം മന്ത്രിമാരെല്ലാം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു | VD Satheesan Cabinet

തിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ മുൻപാകെയാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്. മുഖ്യമന്ത്രിക്ക് തൊട്ടുപിന്നാലെ മറ്റ് 20 മന്ത്രിമാരും ഒരേ വേദിയിൽ ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്തു. 1982-ലെ കെ. കരുണാകരൻ സർക്കാരിന് ശേഷം ആറ് പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് യു.ഡി.എഫ് മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളും ഒരേ വേദിയിൽ ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത് എന്ന ചരിത്രപരമായ പ്രത്യേകതയും ഈ ചടങ്ങിനുണ്ട്.(VD Satheesan Cabinet Oath Ceremony Shibu Baby John CP John Solemn Oath Sunny Joseph Minister)

മന്ത്രിസഭയിൽ മുഖ്യമന്ത്രി ഉൾപ്പെടെ 19 പേർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ, ആർ.എസ്.പി (RSP) നേതാവ് ഷിബു ബേബി ജോണും സി.എം.പി (CMP) നേതാവ് സി.പി. ജോണും ‘സഗൗരവം’ സത്യവാചകം ചൊല്ലി അധികാരമേറ്റു. മുഖ്യമന്ത്രിക്ക് പിന്നാലെ രണ്ടാമനായി മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയാണ് സത്യപ്രതിജ്ഞ ചെയ്തത്. ഏറ്റവും ഒടുവിലായി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ഒ.ജെ. ജനീഷും സത്യപ്രതിജ്ഞ പൂർത്തിയാക്കി.

ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയായ ഷിബു ബേബി ജോണിന് ഇത് മന്ത്രിപദവിയിൽ രണ്ടാമൂഴമാണ്. യു.ഡി.എഫിന്റെ പ്രമുഖ രാഷ്ട്രീയ തന്ത്രജ്ഞനായ സി.എം.പി നേതാവ് സി.പി. ജോണിന് ഇത് കന്നി ദൗത്യമാണ്. തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഇതാദ്യമായാണ് അദ്ദേഹം എം.എ.ൽ.എയാകുന്നതും മന്ത്രിപദവിയിലെത്തുന്നതും. തിരുവനന്തപുരം മണ്ഡലത്തിൽ സി.പി.എം സ്ഥാനാർത്ഥി സുധീർ കരമനയെ അട്ടിമറിച്ചാണ് സി.പി. ജോണിന്റെ ഈ ചരിത്ര വിജയം.

കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് വി.ഡി. സതീശൻ മന്ത്രിസഭയിൽ അംഗമായത് കോൺഗ്രസ് രാഷ്ട്രീയത്തിലെ അപൂർവ്വമായ നീക്കമാണ്. കെ.പി.സി.സി പ്രസിഡന്റ് പദവിയിലിരിക്കെ ഒരാൾ മന്ത്രിയാകുന്നത് ഇതാദ്യമായാണ്. സണ്ണി ജോസഫിന്റെ ആദ്യ മന്ത്രി പദവി കൂടിയാണിത്. അതേസമയം, മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന കോൺഗ്രസ് നേതാവായ രമേശ് ചെന്നിത്തലയ്ക്ക് ഇത് മന്ത്രിയെന്ന നിലയിൽ മൂന്നാമൂഴമാണ്. സംസ്ഥാനത്തിന്റെ സുപ്രധാനമായ ആഭ്യന്തര, വിജിലൻസ് വകുപ്പുകൾ ചെന്നിത്തലയ്ക്കായിരിക്കും എന്നാണ് പുറത്തുവരുന്ന സൂചനകൾ.

മുഖ്യമന്ത്രി വി.ഡി. സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, എ.പി. അനിൽകുമാർ, എൻ. ഷംസുദ്ദീൻ, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, എം. ലിജു, കെ.എം. ഷാജി, പി.കെ. ബഷീർ, വി.ഇ. അബ്ദുൾ ഗഫൂർ, ടി. സിദ്ദിഖ്, കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരാണ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത മറ്റ് മന്ത്രിമാർ.

ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖരുടെ വൻ നിരയാണ് സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാൻ തലസ്ഥാനത്ത് എത്തിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി തുടങ്ങിയ ദേശീയ നേതാക്കൾ ചടങ്ങിന് മാറ്റുകൂട്ടി. കേരളത്തിലെ രാഷ്ട്രീയ സൗഹാർദ്ദത്തിന്റെ വേദിയായും സെൻട്രൽ സ്റ്റേഡിയം മാറി. പുതിയ പ്രതിപക്ഷ നേതാവായി ചുമതലയേറ്റ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരും മുൻനിരയിൽ തന്നെയുണ്ടായിരുന്നു.

Story Summary

VD Satheesan took the oath as the 13th Chief Minister of Kerala alongside 20 ministers at Central Stadium, Thiruvananthapuram. RSP leader Shibu Baby John and CMP leader CP John took a solemn oath, while others swore in the name of God, in a historic joint ceremony attended by Rahul Gandhi and opposition leader Pinarayi Vijayan.

WhatsApp Channel Banner

Latest updates

ഉറങ്ങിക്കിടന്ന 5 മാസം പ്രായമുള്ള കുഞ്ഞിനെ കടിച്ചുകീറി തെരുവ്...

മലപ്പുറം: ഒതുക്കുങ്ങലിൽ വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ തെരുവ് നായ ക്രൂരമായി കടിച്ചു കീറി. ഒതുക്കുങ്ങൽ തൊടുവത്തുപറമ്പിൽ ഉച്ചയോടെയാണ് നാടിനെ നടുക്കിയ ദാരുണമായ സംഭവം ഉണ്ടായത്.(Stray Dog attack, Malappuram...

‘DYFI പൊതിച്ചോറ് കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് അവർ കൊടുക്കുക...

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണ വിലക്കുമായി ബന്ധപ്പെട്ട വിവാദത്തിൽ ആരോഗ്യ മന്ത്രി കെ. മുരളീധരനെതിരെ കടുത്ത ഭാഷയിൽ പ്രതികരണവുമായി മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഡിവൈഎഫ്ഐ പൊതിച്ചോറ് കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ,...

‘VD സതീശൻ ഏതെങ്കിലും സമുദായത്തെ ആക്ഷേപിക്കുന്നത് കണ്ടിട്ടില്ല’: G...

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ എൻ.എസ്.എസിനെ അപമാനിച്ചെന്ന ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാദങ്ങളെ പൂർണ്ണമായി തള്ളി മുൻമന്ത്രി കെ.ബി. ഗണേഷ് കുമാർ. മുഖ്യമന്ത്രി വി.ഡി. സതീശൻ എൻ.എസ്.എസിനെയോ മറ്റേതെങ്കിലും സമുദായത്തെയോ...

‘പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടു ചെയ്തിരുന്നെങ്കിൽ ബഹുമാനപ്പെട്ട...

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ സന്നദ്ധ-യുവജന സംഘടനകൾ നടത്തിവരുന്ന സൗജന്യ ഭക്ഷണപ്പൊതി വിതരണം തടയുന്ന പുതിയ സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രൻ. ആശുപത്രികളിൽ പൊതിച്ചോറ് നൽകുന്നത് തടസ്സപ്പെടുത്തുന്ന...

‘CPM പോലെയല്ല കോൺഗ്രസ്, പറയുമ്പോൾ പരിധിയും പരിമിതിയും ഉണ്ട്,...

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യുവും തമ്മിലുള്ള രാഷ്ട്രീയ വിയോജിപ്പുകളിലും തുടർന്നുള്ള പരസ്യ ചേരിപ്പോരിലും പ്രതികരണവുമായി മന്ത്രി എ.പി. അനിൽകുമാർ. കാര്യങ്ങൾ പറയുന്നതിൽ എല്ലാവർക്കും ഒരു പരിധിയും പരിമിതിയും ഉണ്ടെന്നും, നേതാക്കൾ സംസാരിക്കുമ്പോൾ...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...