കൊല്ലം: അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പതിനാലുകാരന് ദാരുണാന്ത്യം. കൊല്ലം പാൽകുളങ്ങരയ്ക്ക് സമീപം ടിപ്പർ ലോറി ഇടിച്ച് അയത്തിൽ സ്വദേശി സൽമാൻ ഫാരിസ് ആണ് മരണപ്പെട്ടത്. അപകടത്തിൽപ്പെട്ട കുട്ടിയുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു.(Kollam road accident, Tragic Road Accident In Kollam 14 Year Old Boy Dead)
ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു ഇരുചക്ര വാഹനത്തിൽ തട്ടി സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് സ്കൂട്ടർ ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നു. അമ്മ റോഡിന്റെ എതിർഭാഗത്തേക്ക് തെറിച്ചുവീണപ്പോൾ, കുട്ടി ലോറിക്കടിയിലേക്ക് വീണു.
Story Summary
A 14-year-old boy named Salman Faris died tragically in Kollam after his scooter was struck by a tipper lorry near Palkulangara. The accident occurred while attempting to overtake the vehicle on a narrow road diverted due to ongoing national highway construction, leading the boy to fall under the lorry’s wheels.

