ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ‘കോക്റോച്ച് ജനതാ പാർട്ടി’ (CJP) നടത്തുന്ന പ്രതിഷേധത്തിന് ഡൽഹി പൊലീസിൻ്റെ കർശന ഉപാധികൾ. പ്രതിഷേധത്തിനിടെ അനിഷ്ട സംഭവങ്ങളോ പ്രകോപനപരമായ പെരുമാറ്റങ്ങളോ ഉണ്ടാകരുതെന്ന് പൊലീസിന്റെ മുതിർന്ന ഉദ്യോഗസ്ഥർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.(CJP Protest Delhi Police Security Dharmendra Pradhan)
പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ രാവിലെ ഡൽഹിയിലെത്തുന്നതോടെ വിമാനത്താവളത്തിൽ വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടക്കുന്ന പരിശോധനകളുടെ ഭാഗമായി വിമാനത്താവളത്തിലെ ആറാം നമ്പർ ഗേറ്റിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു.
പ്രതിഷേധക്കാർ കർത്തവ്യപഥിലേക്ക് എത്താൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളെത്തുടർന്ന് രാഷ്ട്രപതി ഭവനിലേക്കുള്ള പാതയിലും സുരക്ഷ വർധിപ്പിച്ചു. കൂടുതൽ പൊലീസുകാരെ ഈ മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധം ശക്തമാകുമ്പോഴും വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി എന്ന ആവശ്യത്തോട് കേന്ദ്ര സർക്കാർ വിമുഖത തുടരുകയാണ്. മന്ത്രി രാജിവെക്കില്ലെന്നും, പ്രധാനമന്ത്രിയുടെ വരാനിരിക്കുന്ന ഫ്രാൻസ് സന്ദർശന സംഘത്തിൽ അദ്ദേഹം ഉൾപ്പെടുമെന്നുമാണ് പുറത്തുവരുന്ന സൂചനകൾ.
Story Summary
Delhi Police has granted conditional permission for the ‘Cockroach Janata Party’s’ (CJP) protest against Union Education Minister Dharmendra Pradhan, while imposing strict security measures across the capital, including the airport and Kartavya Path. Despite the escalating pressure, the central government remains firm in its support for Minister Pradhan, indicating that he will accompany the Prime Minister on his upcoming France visit.

