തിരുവനന്തപുരം: സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ ഗുരുതര ആരോപണവുമായി ഡോ. തോമസ് ഐസക്. കൃത്രിമബുദ്ധി (AI) പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചാണ് ധവളപത്രത്തിലെ രേഖകൾ വിശകലനം ചെയ്തതെന്നും, അതിന്റെ വലിയൊരു ഭാഗം എഐ നിർമ്മിതമാണെന്നും അദ്ദേഹം ആരോപിച്ചു.(Thomas Isaac Alleges AI Misuse and Data Leaks in White Paper)
ധനകാര്യ വകുപ്പിലെ അതീവ രഹസ്യ സ്വഭാവമുള്ള ‘സീക്രട്ട് സെഷനിലെ’ രേഖകൾ പോലും ധവളപത്രത്തിലൂടെ പൊതുഇടത്തിൽ എത്തിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് വലിയ സുരക്ഷാ വീഴ്ചയാണ്. ഈ സാഹചര്യം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കണം. സർക്കാർ രേഖകൾ ഇത്തരത്തിൽ ചോർന്നതിൽ സ്പീക്കറുടെ അടിയന്തര ഇടപെടൽ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വസ്തുതാവിരുദ്ധമായ കാര്യങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെ ധവളപത്രത്തിൽ ഉൾപ്പെടുത്തി. പട്ടികജാതി-പട്ടികവർഗ പ്ലാൻ ഫണ്ടിന്റെ കാര്യത്തിലടക്കം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കണക്കുകളാണ് ധവളപത്രത്തിലുള്ളത്. അതീവ രഹസ്യ സ്വഭാവമുള്ള ഫയലുകൾ പരസ്യമാക്കിയത് ഗൗരവകരമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
Former Finance Minister Dr. Thomas Isaac has alleged that the state government’s White Paper is largely AI-generated and contains factually incorrect data, particularly regarding SC/ST fund allocations. He further accused the government of a serious security breach by making confidential documents from the Finance Department’s secret section public and has sought an explanation from the Opposition Leader.

