Description
Digital Voice of Kerala
Friday, June 5, 2026

Digital Voice of Kerala
HomeKerala'മാതൃകാപരമായ പൊതുപ്രവർത്തനം നടത്തുന്നയാൾ': ബന്ധുനിയമനത്തിൽ വിശദീകരണവുമായി മന്ത്രി സണ്ണി ജോസഫ് | Minister...

‘മാതൃകാപരമായ പൊതുപ്രവർത്തനം നടത്തുന്നയാൾ’: ബന്ധുനിയമനത്തിൽ വിശദീകരണവുമായി മന്ത്രി സണ്ണി ജോസഫ് | Minister Sunny Joseph

🎙️ Latest Podcast

തിരുവനന്തപുരം: തന്റെ പേഴ്‌സണൽ സ്റ്റാഫിൽ ബന്ധുവിനെ നിയമിച്ചതിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മന്ത്രി സണ്ണി ജോസഫ്. ഈ നിയമനത്തിൽ യാതൊരുവിധ നിയമപരമായ തടസ്സങ്ങളുമില്ലെന്നും, പൊതുപ്രവർത്തന പാരമ്പര്യമാണ് നിയമനത്തിന് ആധാരമെന്നും അദ്ദേഹം വ്യക്തമാക്കി.(Minister Sunny Joseph Defends Personal Staff Appointment)

ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഡിസിസി ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന മികച്ച പൊതുപ്രവർത്തകനാണ് ബെന്നി തോമസ്. മറ്റൊരു മന്ത്രിയുടെ ഓഫീസിൽ ബെന്നി തോമസിനെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ ഈ വിവാദം ഒഴിവാക്കാമായിരുന്നു. എന്നാൽ അങ്ങനെയൊരു ‘കാപട്യത്തിന്’ താൻ തയ്യാറല്ലെന്ന് മന്ത്രി തുറന്നടിച്ചു.

തന്നോട് കാണാൻ വരുന്നവരോട് ബെന്നി തോമസ് തന്റെ ബന്ധുവാണെന്ന് സ്വയം പരിചയപ്പെടുത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ ചീഫ് ഏജന്റായി മികച്ച രീതിയിൽ പ്രവർത്തിച്ചയാളാണ് ബെന്നി തോമസ്.

Story Summary

Electricity Minister Sunny Joseph has defended the appointment of his brother-in-law, Benny Thomas, to his personal staff, dismissing allegations of nepotism. The Minister emphasized Thomas’s long-standing political career and transparent approach as the reasons for the appointment, stating that he preferred openness over masking the appointment through other ministerial offices.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.