ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കേരളം സന്ദർശിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. ചെന്നൈയിൽ വെച്ച് വിജയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് വിജയുമായി ചർച്ച നടത്തിയത്.(Tamil Nadu CM C Joseph Vijay to Visit Kerala)
കൂടിക്കാഴ്ച സൗഹാർദപരമായിരുന്നുവെന്ന് നേതാക്കൾ അറിയിച്ചു. തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളോ ‘ഇന്ത്യാ’ സഖ്യത്തിന്റെ യോഗത്തെക്കുറിച്ചോ ഉള്ള കാര്യങ്ങളൊന്നും ചർച്ച ചെയ്തില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. തമിഴ്നാട് നിയമസഭയിൽ മുസ്ലീം ലീഗിന് മന്ത്രിസ്ഥാനം ലഭിച്ചതിലുള്ള സന്തോഷം പാണക്കാട് തങ്ങൾ മുഖ്യമന്ത്രിയെ നേരിട്ടറിയിച്ചു. വളരെ ഊഷ്മളമായ സ്വീകരണമാണ് തങ്ങൾക്ക് ലഭിച്ചതെന്നും നേതാക്കൾ പറഞ്ഞു.
Story Summary
Tamil Nadu Chief Minister Joseph Vijay is set to visit Kerala soon, according to P.K. Kunhalikutty, following a friendly meeting between the Chief Minister and leaders of the Indian Union Muslim League (IUML), including Panakkad Sadiqali Shihab Thangal, in Chennai. The discussions were described as cordial, with the leaders conveying their congratulations on the IUML receiving a ministerial position in the Tamil Nadu government.

