തിരുവനന്തപുരം: കേരളത്തിലെ പോലീസ് സ്റ്റേഷൻ സംവിധാനത്തിൽ സമൂലമായ മാറ്റത്തിനൊരുങ്ങി ആഭ്യന്തര വകുപ്പ്. സംസ്ഥാനത്തെ 484 സ്റ്റേഷനുകളിൽ 64 എണ്ണത്തിൽ മാത്രം എസ്എച്ച്ഒ സംവിധാനം നിലനിർത്തി ബാക്കിയുള്ളവയെ സർക്കിൾ പദവിയിലേക്ക് മാറ്റാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തു. ഇതിനായി 212 സർക്കിളുകൾ രൂപീകരിക്കാനാണ് തീരുമാനം.(Kerala Police Station System Restructuring New SHO Proposal)
പ്രധാനപ്പെട്ട സ്റ്റേഷനുകൾ ഒഴികെ, രണ്ട് സ്റ്റേഷനുകൾക്ക് ഒരു ഇൻസ്പെക്ടർ എന്ന നിലയിലേക്ക് മാറും. ആയിരത്തിൽ താഴെ എഫ്ഐആർ (FIR) രജിസ്റ്റർ ചെയ്യുന്ന സ്റ്റേഷനുകളുടെ ചുമതല എസ്ഐമാർക്കായിരിക്കും. ഈ പരിഷ്കാരത്തിലൂടെ ഒഴിവുവരുന്ന സിഐമാരെ പോക്‌സോ (POCSO), സൈബർ വിഭാഗം തുടങ്ങിയ നിർണ്ണായക മേഖലകളിൽ നിയമിക്കും.
പിണറായി സർക്കാരിന്റെ കാലത്താണ് 480 സ്റ്റേഷനുകളിൽ എസ്എച്ച്ഒ സംവിധാനം നടപ്പിലാക്കിയത്. എന്നാൽ, ഇത് പരാജയമാണെന്ന് രണ്ട് വർഷം മുൻപ് ഡിജിപി നിയമിച്ച സമിതി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പുതിയ സമിതിയെ നിയോഗിക്കുകയായിരുന്നു. ക്രമസമാധാന നിലയും കേസുകളുടെ എണ്ണവും അടിസ്ഥാനമാക്കിയാണ് ഓരോ സ്റ്റേഷന്റെയും ചുമതല നിശ്ചയിക്കുന്നത്. ഓരോ ജില്ലാ പോലീസ് മേധാവികളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടത്. പുതിയ സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള ആഭ്യന്തര വകുപ്പിന്റെ സുപ്രധാനമായ ഭരണപരിഷ്കാരമാണിത്.
Story Summary
The Home Department is considering a major restructuring of Kerala’s police station system, with an expert committee recommending that only 64 stations retain the SHO system, while the rest are reorganized under 212 circles. The plan aims to entrust sub-inspectors with stations recording fewer than 1,000 FIRs and reassign Circle Inspectors to specialized divisions like Cyber and POCSO to improve operational efficiency.

