പാലക്കാട്: തച്ചമ്പാറ ദേശബന്ധു സ്കൂൾ ബസിന്റെ ഡോർ ഓടിക്കൊണ്ടിരിക്കെ തെറിച്ചു വീണ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കർശന നടപടി തുടങ്ങി. സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്ന് എട്ടോളം വാഹനങ്ങൾക്കെതിരെ കേസെടുത്തതായും 30,000 രൂപ പിഴ ചുമത്തിയതായും മണ്ണാർക്കാട് എംവിഡി ഇൻസ്പെക്ടർ അറിയിച്ചു.(Mannarkkad School Bus Accident, MVD Action Against Mannarkkad School Bus After Door Fell Off)
സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന കഴിഞ്ഞ് രണ്ടാഴ്ച തികയും മുൻപാണ് ഇത്തരമൊരു അപകടം സംഭവിച്ചത്. ഇത് പരിശോധനാ സംവിധാനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. നിയമപരമായ പെർമിറ്റ്, ഇൻഷുറൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവയില്ലാതെയാണ് സ്കൂൾ ബസുകൾ സർവീസ് നടത്തുന്നതെന്ന് എംവിഡി കണ്ടെത്തി.
ഡോർ തെറിച്ചുവീണ സമയത്ത് റോഡിൽ കുട്ടികളോ മറ്റ് യാത്രക്കാരോ ഇല്ലാതിരുന്നത് വൻ അപകടം ഒഴിവാക്കി. അടിയന്തര സാഹചര്യത്തിൽ പകരമായി എത്തിച്ച ബസാണ് അപകടത്തിൽപ്പെട്ടതെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.
Story Summary
The Motor Vehicle Department (MVD) has initiated strict action against Deshabandhu School in Mannarkkad after a school bus door fell off while in motion. Eight vehicles were fined, and cases were registered due to the lack of valid permits, insurance, and fitness certificates, prompting a full inspection of the school’s entire fleet.

