കൊച്ചി: മലയാളികളുടെ പ്രിയങ്കരനായ നടൻ മോഹൻലാൽ തന്റെ പ്രിയതമ സുചിത്രയ്ക്ക് ജന്മദിനാശംസകൾ നേർന്ന് പങ്കുവെച്ച കുറിപ്പും ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു (Actor Mohanlal birthday wishes to wife Suchitra). സുചിത്രയ്ക്കൊപ്പം സന്തോഷത്തോടെ നിൽക്കുന്ന മനോഹരമായൊരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആശംസകൾ നേർന്നത്.
ആരാധകരുടെ ഹൃദയം കവരുന്ന വരികളാണ് മോഹൻലാൽ സുചിത്രയ്ക്കായി കുറിച്ചിരിക്കുന്നത്:
”നിന്റെ പുഞ്ചിരിക്കും, കരുത്തിനും, കാരുണ്യത്തിനും, നിന്നെ നീയാക്കി മാറ്റുന്ന എല്ലാ കൊച്ചു കൊച്ചു കാര്യങ്ങൾക്കും… എന്റെ പ്രണയത്തിന് ജന്മദിനാശംസകൾ”, മോഹൻലാൽ കുറിച്ചു.
മലയാള സിനിമയിലെ മാതൃകാ ദമ്പതികളായ മോഹൻലാലിന്റെയും സുചിത്രയുടെയും വിവാഹം 1988 ഏപ്രിൽ 28-നായിരുന്നു. പ്രശസ്ത തമിഴ് സിനിമാ നിർമാതാവ് കെ. ബാലാജിയുടെ മകളാണ് സുചിത്ര. മോഹൻലാലിന്റെ കരിയറിലെയും ജീവിതത്തിലെയും എല്ലാ പ്രതിസന്ധികളിലും ശക്തമായ പിന്തുണയുമായി എപ്പോഴും കൂടെയുള്ള വ്യക്തിയാണ് സുചിത്ര. താരരാജാവിന്റെ ആശംസയ്ക്ക് പിന്നാലെ പ്രിയപ്പെട്ട ‘സുചിത്രേച്ചിക്ക്’ ജന്മദിനാശംസകൾ നേർന്ന് സിനിമാ ലോകത്തെ പ്രമുഖരും ലക്ഷക്കണക്കിന് ആരാധകരുമാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്.
Story Summary: Malayalam superstar Mohanlal extended warm birthday wishes to his wife Suchitra on social media, sharing a beautiful picture together along with a heartfelt romantic note.

