HomeKeralaനെടുമങ്ങാട്ടെ ഒന്നര വയസ്സുകാരന്റെ മരണം കൊലപാതകം; അമ്മയുടെ സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ;...

നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരന്റെ മരണം കൊലപാതകം; അമ്മയുടെ സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ; കുട്ടിയെ ക്രൂരമായി മർദിച്ചിരുന്നെന്ന് പോലീസ് | Nedumangad toddler death

തിരുവനന്തപുരം: നെടുമങ്ങാട് പനവൂർ കരിക്കുഴിയിൽ ഒന്നര വയസ്സുകാരൻ ആർഷിദിന്റെ മരണം ക്രൂരമായ കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ് (Nedumangad toddler death). സംഭവത്തിൽ കുട്ടിയുടെ മാതാവ് അഖിലയുടെ സുഹൃത്ത് അഷ്കറിനെ നെടുമങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്ന അഷ്കറിന്റെ വാദം വ്യാജമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് തെളിഞ്ഞത്. പ്രതിയുടെ സ്ഥിരമായ ക്രൂര മർദ്ദനമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. കുഞ്ഞിന്റെ ആന്തരികാവയവങ്ങളിൽ ഉണ്ടായ രക്തസ്രാവം ദിവസങ്ങൾക്ക് മുൻപ് ഏറ്റ ക്രൂരമായ മർദ്ദനം മൂലമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇൻക്വസ്റ്റ് നടപടികൾക്കിടയിൽ തന്നെ കുഞ്ഞിന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുത്ത മർദ്ദനമേറ്റതിന്റെ പാടുകൾ പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മരണത്തിൽ കടുത്ത ദുരൂഹത ആരോപിച്ച് കുഞ്ഞിന്റെ ബന്ധുക്കൾ രംഗത്തെത്തിയത്. അഷ്കർ കുഞ്ഞിനെ സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്നും മാതാവ് അഖില കുഞ്ഞിനെ വേണ്ട രീതിയിൽ ശ്രദ്ധിക്കാറില്ലായിരുന്നുവെന്നും ബന്ധുക്കൾ പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് കരിക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വെച്ച് അഷ്കർ ചോറുകൊടുക്കുന്നതിനിടെ കുഞ്ഞ് ഛർദ്ദിച്ചുവെന്നും ബോധരഹിതനായെന്നും പറയുന്നത്. തുടർന്ന് ഉടൻ തന്നെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരണപ്പെടുകയായിരുന്നു. കുഞ്ഞ് മരിക്കുന്ന സമയത്ത് മാതാവ് അഖില തമിഴ്നാട്ടിൽ ഒരു നൃത്ത പരിപാടിക്ക് പോയിരിക്കുകയായിരുന്നു. ആദ്യം അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പോലീസ്, ബന്ധുക്കളുടെ പരാതിയുടെയും മെഡിക്കൽ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ കേസ് കൊലപാതകമാക്കി മാറ്റുകയായിരുന്നു.

നിലവിൽ കസ്റ്റഡിയിലുള്ള പ്രതി അഷ്കറിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കുട്ടിയെ മർദ്ദിക്കുന്ന വിവരം മാതാവിന് അറിയാമായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ വ്യക്തമാകാൻ അമ്മ അഖിലയെയും പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Story Summary: The death of a one-and-a-half-year-old toddler, Aarshid, in Nedumangad has been confirmed as a murder. Police took his mother’s partner, Ashkar, into custody after the post-mortem report revealed internal bleeding caused by regular physical abuse, debunking his initial claim of accidental choking.

WhatsApp Channel Banner

Latest updates

സംസ്ഥാനത്ത് പേമാരിയും വിനാശകരമായ ഉരുൾപൊട്ടലും: മരണസംഖ്യ 4 ആയി;...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ ഇടുക്കിയിലും കോട്ടയത്തും രൂക്ഷമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും. ദുരന്തങ്ങളിൽ മരണപ്പെട്ടവരുടെ എണ്ണം നാലായി. മഴയും ഉരുൾപൊട്ടൽ ഭീഷണിയും കണക്കിലെടുത്ത് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്,...

വിദ്യാർഥികൾക്ക് മാപ്പെന്ന് മോദി; ‘റീലിൽ മാത്രം മതിയോ, കേസുകളും...

ന്യൂഡൽഹി: വിദ്യാർഥി പ്രതിഷേധത്തിനിടെ തനിക്കെതിരെ അസഭ്യവും വ്യക്തിപരമായ അധിക്ഷേപങ്ങളും നടത്തിയ യുവാക്കൾക്ക് മാപ്പ് നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയതിന് പിന്നാലെ വിമർശനവുമായി കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ....

നദികളിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നു: ഓറഞ്ച്, മഞ്ഞ അലർട്ടുകൾ...

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ പ്രധാന നദികളിലെല്ലാം ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്ന സാഹചര്യത്തിൽ സംസ്ഥാന ജലസേചന വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി. വിവിധ നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.(Kerala...

‘ഫൈനൽ പോരാട്ടം കൂടുതൽ കടുപ്പമേറിയതാകും’; സ്വർണം ലക്ഷ്യമിട്ട് ലവ്‌ലിന...

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് 2026 വനിതകളുടെ 75 കിലോഗ്രാം ബോക്സിങ് വിഭാഗത്തിൽ ഫൈനലിലെത്തിയ ഇന്ത്യൻ താരം ലവ്‌ലിന ബോർഗോഹെയ്ന്‍ സ്വർണമെഡൽ ലക്ഷ്യമിട്ട് ആത്മവിശ്വാസത്തോടെ. ഫൈനൽ പോരാട്ടം കൂടുതൽ വെല്ലുവിളി നിറഞ്ഞതായിരിക്കുമെങ്കിലും മികച്ച പ്രകടനം...

അടുത്ത 3 മണിക്കൂറിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: 7...

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ മഴ അതിശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടിയന്തര മുന്നറിയിപ്പ്. വരും മണിക്കൂറുകളിൽ വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.(Kerala Rain Warning IMD Red...

DON'T MISS

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....