HomeKerala"ആർത്തവാവധി നാണക്കേടല്ലേ, പെൺകുട്ടികളെ കൂടുതൽ അബലകളാക്കും"; യുഡിഎഫ് നയത്തിനെതിരെ ആർ. ശ്രീലേഖ...

“ആർത്തവാവധി നാണക്കേടല്ലേ, പെൺകുട്ടികളെ കൂടുതൽ അബലകളാക്കും”; യുഡിഎഫ് നയത്തിനെതിരെ ആർ. ശ്രീലേഖ | R Sreelekha Menstrual leave Kerala

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനികൾക്കായി യു.ഡി.എഫ് സർക്കാർ നയപ്രഖ്യാപനത്തിൽ പ്രഖ്യാപിച്ച ആർത്തവ അവധി (R Sreelekha Menstrual leave Kerala) തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി ബി.ജെ.പി കൗൺസിലറും മുൻ ഡി.ജി.പിയുമായ ആർ. ശ്രീലേഖ. ആർത്തവം എന്നത് സ്ത്രീകളുടെ തികച്ചും സ്വകാര്യമായ അഭിമാനമാണെന്നും, ആർത്തവ അവധിയെടുക്കുമ്പോൾ സ്കൂളിലുള്ളവരും നാട്ടുകാരുമൊക്കെ അത് അറിയുമെന്നും ഇത് കുട്ടികൾക്ക് നാണക്കേടുണ്ടാക്കില്ലേ എന്നുമാണ് ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്.

താൻ വളരെ കഠിനമായ വേദനയുണ്ടായിരുന്ന കാലത്ത് പോലും ഒരിക്കൽ പോലും ആർത്തവം കാരണം പറഞ്ഞ് സ്കൂളിലോ കോളജിലോ പോകാതിരുന്നിട്ടില്ലെന്ന് ശ്രീലേഖ ഓർമ്മിപ്പിച്ചു. ഐ.പി.എസ് പരിശീലന സമയത്തെ കഠിനമായ വ്യായാമ മുറകളിൽ നിന്ന് പോലും ആ ദിവസങ്ങളിൽ തങ്ങൾ മാറിനിന്നിട്ടില്ല. തീരെ വയ്യാത്ത സാഹചര്യങ്ങളിൽ മാത്രമാണ് സാധാരണ അവധി എടുത്തിരുന്നത്. അതൊക്കെയാണ് സ്ത്രീകളുടെ യഥാർത്ഥ ശക്തിയെന്നും ശ്രീലേഖ വ്യക്തമാക്കുന്നു.

“ഇപ്പോൾ മാസാമാസം അവധിയെടുത്ത് ക്ലാസ്സിൽ പോകാതിരുന്നാൽ വീട്ടുകാരും, വിദ്യാലയവും, നാട്ടുകാരും ഒക്കെ എപ്പോഴാണ് ഏത് കുട്ടിക്ക് ആർത്തവം എന്ന് കൃത്യമായി അറിയും. ഇതാണോ ആർത്തവ അന്തസ്സ്? ഇത് നാണക്കേടല്ലേ?” എന്ന് ശ്രീലേഖ ചോദിക്കുന്നു. ഇത്തരം സൗജന്യങ്ങൾക്ക് പകരം എല്ലാ സ്കൂളിലും കോളജിലും പെൺകുട്ടികൾക്ക് വൃത്തിയുള്ള ശൗചാലയങ്ങളും നാപ്കിൻ വെൻഡിങ് മെഷീനുകളും ഇൻസിനറേറ്ററുകളും നൽകാൻ സൗകര്യമൊരുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. അത്യാവശ്യമെങ്കിൽ സ്കൂളുകളിൽ സൗജന്യ വേദനസംഹാരി മരുന്നുകൾ ലഭ്യമാക്കാം. അത് പെൺകുട്ടികൾക്കും വനിതാ അധ്യാപകർക്കും ഒരുപോലെ ഗുണകരമാകുമെന്നും അവർ ചൂണ്ടിക്കാട്ടി. ഒരു പെൺകുട്ടിയും ഈ കാരണം പറഞ്ഞ് വീട്ടിലിരിക്കാൻ ആഗ്രഹിക്കില്ലെന്നും മാതാപിതാക്കൾ അതിന് സമ്മതിക്കില്ലെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.

സ്കൂൾ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസം വരെ ആർത്തവ അവധി നൽകുമെന്നും, അവധി എടുക്കുന്ന കുട്ടികൾ പഠനത്തിൽ പിന്നാക്കം പോകാതിരിക്കാൻ വാരാന്ത്യങ്ങളിൽ പ്രത്യേക ‘ക്യാച്ച്-അപ്പ് ക്ലാസുകൾ’ (Catch-up classes) നടപ്പിലാക്കുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം സർക്കാർ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കിയത്. വലിയ രീതിയിലുള്ള പ്രശംസ ഈ തീരുമാനത്തിന് ലഭിക്കുന്നതിനിടയിലാണ് മുൻ ഡിജിപിയുടെ ഈ വ്യത്യസ്തമായ പ്രതികരണം ചർച്ചയാകുന്നത്.

Story Summary: Former DGP and BJP councillor R. Sreelekha criticized the UDF government’s policy of providing school girls with three days of menstrual leave monthly. In a Facebook post, she termed it embarrassing, stating that it publicizes a girl’s menstrual cycle and makes women weaker rather than empowering them.

WhatsApp Channel Banner

Latest updates

ഇന്ത്യയിൽ മാലിന്യം വലിച്ചെറിയും, വിദേശത്ത് നിയമം പാലിക്കും; ‘ഇതാണോ...

മുംബൈ: ഇന്ത്യയിൽ പൊതുസ്ഥലങ്ങളിൽ യാതൊരു മടിയുമില്ലാതെ മാലിന്യം വലിച്ചെറിയുകയും വിദേശരാജ്യങ്ങളിൽ എത്തുമ്പോൾ ശുചിത്വനിയമങ്ങൾ കർശനമായി പാലിക്കുകയും ചെയ്യുന്ന ചിലരുടെ സമീപനത്തെ രൂക്ഷമായി വിമർശിച്ച് ബോംബെ ഹൈക്കോടതി. “ഇതാണോ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും വില?” എന്ന്...

പമ്പ കരകവിഞ്ഞു, റാന്നി ഒറ്റപ്പെട്ടു: പേമാരിയിൽ ദുരിതക്കയത്തിലായി പത്തനംതിട്ട,...

പത്തനംതിട്ട: സംസ്ഥാനത്ത് തുടരുന്ന അപ്രതീക്ഷിതമായ അതിതീവ്ര മഴയിൽ പത്തനംതിട്ടയിലെ റാന്നി ടൗൺ പൂർണ്ണമായും ഒറ്റപ്പെട്ടു. പമ്പാ നദിയിൽ അടിയന്തര സാഹചര്യത്തിൽ ജലനിരപ്പ് അതിവേഗം ഉയർന്നതിനെ തുടർന്നാണ് റാന്നിയിലും പരിസര പ്രദേശങ്ങളിലും രൂക്ഷമായ പ്രളയസ്ഥിതി...

ജമ്മു കശ്മീരിൽ ഭീകരാക്രമണം; കുൽഗാമിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ...

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ടാണ് കുൽഗാമിലെ കെല്ലം ഗ്രാമത്തിൽ സംഭവം നടന്നത് (Kulgam Terror Attack). ജോലിക്കായി കശ്മീരിലെത്തിയ...

ജമ്മു കാശ്മീരിലെ കുൽഗാമിൽ ഭീകരാക്രമണം: 2 ഛത്തീസ്ഗഢ് സ്വദേശികളായ...

ശ്രീനഗർ: ജമ്മു കാശ്മീരിലെ കുൽഗാം ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ വെടിവെപ്പിൽ ഛത്തീസ്ഗഢ് സ്വദേശികളായ ദീപക്, ഭൂപീന്ദർ എന്നിവരാണ് കൊല്ലപ്പെട്ടത്.(Kulgam Terror Attack, Two Chhattisgarh Migrant...

നിപയെ അതിജീവിച്ച് ഫറോക്ക് സ്വദേശി: കോഴിക്കോട് മെഡിക്കൽ കോളേജിൽ...

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 43-കാരൻ പൂർണ്ണ ആരോഗ്യവാനായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നു. ഫറോക്ക് സ്വദേശിയായ ഇദ്ദേഹം അടുത്ത ദിവസങ്ങളിൽ തന്നെ ആശുപത്രി വിടുമെന്ന് ആരോഗ്യ...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...