HomeCrimeഹാപ്പിലാൻഡ് അപകടം: മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു; സമഗ്ര അന്വേഷണത്തിന് നിർദേശം...

ഹാപ്പിലാൻഡ് അപകടം: മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു; സമഗ്ര അന്വേഷണത്തിന് നിർദേശം | Happyland amusement park accident

തിരുവനന്തപുരം: വെമ്പായത്ത് പ്രവർത്തിക്കുന്ന പ്രമുഖ വിനോദകേന്ദ്രമായ ഹാപ്പിലാൻഡ്‌ അമ്യൂസ്മെന്റ് പാർക്കിൽ യന്ത്ര ഊഞ്ഞാൽ (ഹൈ-റൈഡ്) പൊട്ടി വീണ് 12 പേർക്ക് പരിക്കേറ്റ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു (Happyland amusement park accident). മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്, അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ നിർദേശം നൽകി. റവന്യൂ ഡിവിഷണൽ ഓഫീസർ (ആർ.ഡി.ഒ) തലത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം ജില്ലാ കളക്ടർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്.

അപകടത്തിന്റെ കൃത്യമായ കാരണം, അമ്യൂസ്മെന്റ് പാർക്കിന്റെ നിലവിലെ പ്രവർത്തന ലൈസൻസ്, അപകടത്തിൽപ്പെട്ട റൈഡിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പരിക്കേറ്റവരുടെ നിലവിലെ വിവരങ്ങൾ, ഭാവിയിൽ ഇത്തരം വൻ അപകടങ്ങൾ ഒഴിവാക്കാനായി സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ, പാർക്കിലെ നീന്തൽക്കുളത്തിന്റെ ഉപയോഗക്ഷമത എന്നിവ ആർ.ഡി.ഒ സംഘം നേരിട്ടെത്തി പരിശോധിക്കണം. ഇതിനായി പാർക്ക് മാനേജ്‌മെന്റ്, മാണിക്കൽ പഞ്ചായത്ത് സെക്രട്ടറി, ബന്ധപ്പെട്ട എസ്.എച്ച്.ഓ എന്നിവർക്ക് കൃത്യമായ നോട്ടീസ് നൽകിയ ശേഷമായിരിക്കും ആർ.ഡി.ഒ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തുക. ആർ.ഡി.ഒ കണ്ടെത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ 3 ആഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടറോട് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

റൈഡുകൾക്ക് ആവശ്യമായ സുരക്ഷാ-ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൃത്യമായി ലഭിച്ച ശേഷമാണോ പഞ്ചായത്ത് അധികൃതർ പാർക്കിന് പ്രവർത്തന ലൈസൻസ് പുതുക്കി നൽകിയതെന്ന് വ്യക്തമാക്കാനും, അപകടത്തിന് ശേഷം സ്വീകരിച്ച അടിയന്തിര നടപടികളെക്കുറിച്ച് മൂന്ന് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനും മാണിക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് കമ്മീഷൻ ആവശ്യപ്പെട്ടു. ഇതിന് പുറമെ, സംഭവത്തിൽ ഡിവൈ.എസ്.പി തലത്തിൽ പ്രത്യേക അന്വേഷണം നടത്താനും, റിപ്പോർട്ട് സമർപ്പിക്കാനും തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. തുടർനടപടികൾക്കായി വരും ജൂലൈ 4-ന് നടക്കുന്ന സിറ്റിങ്ങിൽ ജില്ലാ കളക്ടറുടെയും റൂറൽ പോലീസ് മേധാവിയുടെയും പ്രതിനിധികളും, മാണിക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും കമ്മീഷന് മുന്നിൽ നേരിട്ട് ഹാജരാകണം.

Story Summary: The Kerala State Human Rights Commission has registered a suo motu case into the Happyland amusement park accident in Vembayam, where 12 people were injured after a high-ride collapsed. Commission Chairperson Justice Alexander Thomas directed the District Collector to launch an RDO-level probe and submit a report within 3 weeks.

WhatsApp Channel Banner

Latest updates

സംസ്ഥാനത്ത് പേമാരിയും വിനാശകരമായ ഉരുൾപൊട്ടലും: മരണസംഖ്യ 4 ആയി;...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ ഇടുക്കിയിലും കോട്ടയത്തും രൂക്ഷമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും. ദുരന്തങ്ങളിൽ മരണപ്പെട്ടവരുടെ എണ്ണം നാലായി. മഴയും ഉരുൾപൊട്ടൽ ഭീഷണിയും കണക്കിലെടുത്ത് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്,...

വിദ്യാർഥികൾക്ക് മാപ്പെന്ന് മോദി; ‘റീലിൽ മാത്രം മതിയോ, കേസുകളും...

ന്യൂഡൽഹി: വിദ്യാർഥി പ്രതിഷേധത്തിനിടെ തനിക്കെതിരെ അസഭ്യവും വ്യക്തിപരമായ അധിക്ഷേപങ്ങളും നടത്തിയ യുവാക്കൾക്ക് മാപ്പ് നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയതിന് പിന്നാലെ വിമർശനവുമായി കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ....

നദികളിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നു: ഓറഞ്ച്, മഞ്ഞ അലർട്ടുകൾ...

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ പ്രധാന നദികളിലെല്ലാം ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്ന സാഹചര്യത്തിൽ സംസ്ഥാന ജലസേചന വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി. വിവിധ നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.(Kerala...

‘ഫൈനൽ പോരാട്ടം കൂടുതൽ കടുപ്പമേറിയതാകും’; സ്വർണം ലക്ഷ്യമിട്ട് ലവ്‌ലിന...

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് 2026 വനിതകളുടെ 75 കിലോഗ്രാം ബോക്സിങ് വിഭാഗത്തിൽ ഫൈനലിലെത്തിയ ഇന്ത്യൻ താരം ലവ്‌ലിന ബോർഗോഹെയ്ന്‍ സ്വർണമെഡൽ ലക്ഷ്യമിട്ട് ആത്മവിശ്വാസത്തോടെ. ഫൈനൽ പോരാട്ടം കൂടുതൽ വെല്ലുവിളി നിറഞ്ഞതായിരിക്കുമെങ്കിലും മികച്ച പ്രകടനം...

അടുത്ത 3 മണിക്കൂറിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: 7...

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ മഴ അതിശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടിയന്തര മുന്നറിയിപ്പ്. വരും മണിക്കൂറുകളിൽ വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.(Kerala Rain Warning IMD Red...

DON'T MISS

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....