HomeCrimeവിവാഹത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ട കാമുകിയെ കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ...

വിവാഹത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ട കാമുകിയെ കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ | Attempt To Murder

കൊച്ചി: വിവാഹത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ട കാമുകിയെ ക്രൂരമായി മർദ്ദിക്കുകയും കഴുത്തുഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ കോതമംഗലം സ്വദേശി നിതിനെ കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. നിതിന്റെ വിവാഹം തിങ്കളാഴ്ച നടക്കാനിരിക്കെയാണ് പോലീസ് ഇയാളെ പിടികൂടിയത്.(Attempt To Murder, Kothamangalam Man Arrested For Attempting To Murder Girlfriend)

പട്ടിമറ്റം സ്വദേശിനിയായ യുവതിയാണ് ആക്രമണത്തിനിരയായത്. നിതിന്റെ വിവാഹം ഉറപ്പിച്ചതിനെത്തുടർന്ന്, ബന്ധത്തിൽ നിന്ന് പിന്മാറാൻ യുവതി ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലി കഴിഞ്ഞ ശനിയാഴ്ച രാത്രി ഇരുവരും തമ്മിൽ തർക്കമുണ്ടായി. തർക്കത്തിനിടെ നിതിൻ യുവതിയെ ക്രൂരമായി മർദ്ദിക്കുകയും കഴുത്തുഞെരിച്ചു കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു.

മർദ്ദനമേറ്റ് അബോധാവസ്ഥയിലായ യുവതി മരിച്ചെന്നു കരുതിയ പ്രതി, യുവതിയുടെ കൈകൾ കൂട്ടിക്കെട്ടിയ ശേഷം കോതമംഗലം ന്യൂ ബൈപാസിലെ കോഴിപ്പിള്ളി ഭാഗത്തുള്ള വിജനമായ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ, പുലർച്ചെയോടെ ബോധം തിരിച്ചുകിട്ടിയ യുവതി കോഴിപ്പിള്ളി ജംഗ്ഷനിലെത്തി നാട്ടുകാരോട് വിവരം പറയുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയുടെ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്.

Story Summary

A Kothamangalam native, Nitin, was arrested by the Kunnathunad police for brutally assaulting and attempting to murder his girlfriend after she asked him to end their relationship before his scheduled wedding. The accused left the woman unconscious in a remote area, but she managed to survive and report the crime to the authorities.

WhatsApp Channel Banner

Latest updates

കനത്ത മഴ: സെറ്റ്, സർവ്വകലാശാലാ പരീക്ഷകൾ മാറ്റിവെച്ചു; ബാധിക്കപ്പെട്ടവർക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന അതിതീവ്ര മഴയെത്തുടർന്ന് ഓഗസ്റ്റ് രണ്ട് ഞായറാഴ്ച നടത്താനിരുന്ന സെറ്റ് (SET) പരീക്ഷ മാറ്റിവെച്ചു (Kerala SET exam postponed). പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. കൂടാതെ, ഓഗസ്റ്റ് രണ്ടിന്...

സംസ്ഥാനത്ത് കനത്ത നാശം വിതച്ച് പെരുമഴ: മൂന്ന് കുട്ടികളടക്കം...

തിരുവനന്തപുരം: വെള്ളി വെള്ളിയാഴ്ച രാത്രി ആരംഭിച്ച കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തുടനീളം കനത്ത നാശനഷ്ടം (Kerala heavy rain news). മഴക്കെടുതിയിലും ഉരുൾപൊട്ടലിലും മൂന്ന് കുട്ടികളടക്കം ഒൻപത് പേർ മരണപ്പെട്ടു. അപകടത്തിൽ പെട്ട്...

വീടിന് കാവലിരുന്ന നായ ഒടുവിൽ കോടീശ്വരൻ! മനുഷ്യർക്ക് പോലും...

ഒരു നായയ്ക്ക് ഏറ്റവും വലിയ സന്തോഷം എന്തായിരിക്കും? രുചികരമായ ഭക്ഷണം, വിശാലമായ മുറ്റം, സ്നേഹമുള്ള ഒരു ഉടമ—ഇവയൊക്കെയായിരിക്കും പലരുടെയും ഉത്തരം. എന്നാൽ ബാങ്ക് അക്കൗണ്ടിൽ കോടിക്കണക്കിന് രൂപയും വലിയ സ്വത്തുക്കളും സ്വന്തമായ ഒരു...

സംസ്ഥാനത്ത് അതിതീവ്ര മഴയും പ്രളയഭീതിയും: ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും ഏഴ്...

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന അതിതീവ്ര മഴയിലും പ്രളയ സമാനമായ സാഹചര്യങ്ങളിലും വ്യാപക നാശനഷ്ടം (Kerala rain alert). കോട്ടയം, ഇടുക്കി, പത്തനംതിട്ട, കോഴിക്കോട് ജില്ലകളെയാണ് മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും കൂടുതൽ രൂക്ഷമായി ബാധിച്ചിരിക്കുന്നത്. പമ്പയാർ...

പേരാവൂരിൽ കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി; തെരച്ചിൽ ഊർജ്ജിതം...

പേരാവൂർ: തൊണ്ടിയിൽ കാഞ്ഞിരപ്പുഴയുടെ ശക്തമായ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി (Kanjirappuzha river accident). ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. പുഴയിലൂടെ ഒഴുകിവന്ന തേങ്ങകൾ ശേഖരിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് അബദ്ധത്തിൽ കാൽവഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞതിനെ തുടർന്ന് ഫയർഫോഴ്സ്,...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....