Kerala Crime

ഓപ്പറേഷൻ തൂഫാൻ: കൊച്ചിയിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ | Operation Toofan

കൊച്ചി: ലഹരിമരുന്ന് വ്യാപനത്തിനെതിരായ ഓപ്പറേഷൻ തൂഫാൻ (Operation Toofan) നടപടികളുടെ ഭാഗമായി കൊച്ചി സിറ്റി പൊലീസിന്റെ പ്രത്യേക പരിശോധനയിൽ എംഡിഎംഎ കൈവശംവെച്ചിരുന്ന രണ്ട് പേർ അറസ്റ്റിലായി. തൃക്കാക്കരയിലും കാക്കനാട്ടുമായി നടത്തിയ പരിശോധനകളിലാണ് പ്രതികൾ പിടിയിലായത്. തൃക്കാക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ പടമുകൾ പാലച്ചോട് റോഡിന് സമീപത്ത് നിന്നാണ് ഉനൈസ് (34) എന്നയാളെ അറസ്റ്റ് ചെയ്തത്. ഇയാളിൽ...

കുറഞ്ഞ വിലയിൽ കാർ വാഗ്ദാനം ചെയ്ത് ₹22 ലക്ഷം തട്ടി; യുവാവ് അറസ്റ്റിൽ | Car fraud arrest thrissur

തൃശൂർ: ഡൽഹിയിൽ നിന്ന് കുറഞ്ഞ വിലയിൽ കാറുകൾ എത്തിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവിനെ ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തു (Car fraud arrest thrissur). കാസർകോട് പള്ളിക്കര സ്വദേശി മുഹമ്മദ് തൻസീർ (32) ആണ് പിടിയിലായത്. താമരയൂർ സ്വദേശി ഫെലിക്സ് ആൻറണിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഗുരുവായൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ വിപിൻ...

‘അമ്മ മന്ത്രവാദം ചെയ്തു’; 71-കാരിയായ മാതാവിനെ ക്രൂരമായി മർദിച്ച് കൈയൊടിക്കുകയും കഴുത്തിൽ കുത്തിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത മകൻ അറസ്റ്റിൽ | Thrissur Attempt to Murder

തൃശൂർ: സ്വന്തം കുടുംബത്തിനെതിരെ മന്ത്രവാദം ചെയ്‌തുവെന്ന് ആരോപിച്ച് വൃദ്ധയായ മാതാവിനെ ക്രൂരമായി മർദിച്ച് കൈ തല്ലിയൊടിക്കുകയും കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ മകൻ പോലീസ് പിടിയിലായി (Thrissur Attempt to Murder). തൃശൂർ ഏങ്ങണ്ടിയൂർ ചേറ്റുവ സ്വദേശിയായ മനോജ് (46) എന്നയാളെയാണ് വാടാനപ്പള്ളി പോലീസ് അടിയന്തരമായി അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ...

വിവാഹ വാർഷികം കഴിഞ്ഞ് രണ്ടു ദിവസം; വിഴിഞ്ഞത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി | Vizhinjam Woman Death

വിഴിഞ്ഞം: വിവാഹ വാർഷികം കഴിഞ്ഞ് രണ്ടുദിവസം പിന്നിടുമ്പോൾ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപം പൊടിയണി വിള വീട്ടിൽ അഭിലാഷിന്റെ ഭാര്യ വിഘ്നേശ്വരിയെ (27) ആണ് കിടപ്പുമുറിയിലെ ഫാനിൽ മരിച്ച നിലയിൽ കണ്ടെത്തിയത് (Vizhinjam Woman Death). സംഭവത്തിൽ ഭർത്താവ് അഭിലാഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. നാഗർകോവിൽ സ്വദേശികളായ...

ഗവിയിൽ അങ്കണവാടി ജീവനക്കാരി മരിച്ച നിലയിൽ; കൊലപാതകമെന്നും ലൈംഗികാതിക്രമമെന്നും സംശയം; ഒരാൾ പിടിയിൽ | Anganwadi Worker Found Dead

പത്തനംതിട്ട: ഗവിയിൽ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. യുവതി ക്രൂരമായ കൊലപാതകത്തിന് ഇരയായതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ സംശയമുള്ള ഒരാളെ പിടികൂടി. (Anganwadi Worker Found Dead In Gavi Forest Area Police Suspect Murder And Gang Rape) വണ്ടിപ്പെരിയാർ പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്. 32-കാരിയായ യുവതി ലൈംഗികാതിക്രമത്തിന്...

കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു: മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു | Man Stabbed To Death

കൊല്ലം: ശാസ്താംകോട്ടയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ കുത്തിക്കൊന്നു. കോവൂർ സ്വദേശി ഷിബു (40) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രദേശവാസിയായ ഉന്മേഷിനെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു.(Man Stabbed To Death During Drunken Argument In Sasthamcotta Kollam) വേങ്ങ മാമ്പുഴമുക്കിൽ ടുവീലർ വർക്ക്ഷോപ്പ് നടത്തിവരികയായിരുന്നു കൊല്ലപ്പെട്ട ഷിബു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്....

വിവാഹത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ട കാമുകിയെ കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ | Attempt To Murder

കൊച്ചി: വിവാഹത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ട കാമുകിയെ ക്രൂരമായി മർദ്ദിക്കുകയും കഴുത്തുഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ കോതമംഗലം സ്വദേശി നിതിനെ കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. നിതിന്റെ വിവാഹം തിങ്കളാഴ്ച നടക്കാനിരിക്കെയാണ് പോലീസ് ഇയാളെ പിടികൂടിയത്.(Attempt To Murder, Kothamangalam Man Arrested For Attempting To Murder...
- Advertisement -spot_img

Latest News

പ്രാദേശിക വിപണി പിടിക്കാൻ കല്യാൺ ജൂവലേഴ്‌സ്; പുതിയ ബ്രാൻഡ് ‘അക്ഷയ തങ്ക മാളിഗൈ’ തമിഴ്‌നാട്ടിൽ അവതരിപ്പിച്ചു | Kalyan Jewellers

കൊച്ചി: തമിഴ്‌നാട് വിപണിയെ ലക്ഷ്യമിട്ട് തങ്ങളുടെ ആദ്യ പ്രാദേശിക ആഭരണ ബ്രാൻഡായ 'അക്ഷയ തങ്ക മാളിഗൈ' (എ.ടി.എം) അവതരിപ്പിച്ച് കല്യാൺ ജൂവലേഴ്‌സ് (Kalyan Jewellers). ബ്രാൻഡിന്റെ...
- Advertisement -spot_img