HomeNational"ഇത്തരം ക്രൂരതകൾ ഇനി അവസാനിക്കണം, പെൺകുട്ടികളുടെ കുടുംബത്തെ പിഴിഞ്ഞെടുക്കരുത്"; ഭർതൃപീഡന കേസിൽ...

“ഇത്തരം ക്രൂരതകൾ ഇനി അവസാനിക്കണം, പെൺകുട്ടികളുടെ കുടുംബത്തെ പിഴിഞ്ഞെടുക്കരുത്”; ഭർതൃപീഡന കേസിൽ സുപ്രീം കോടതിയുടെ ശക്തമായ മുന്നറിയിപ്പ് | Supreme Court dowry death case

ന്യൂഡൽഹി: ഭർതൃവീടുകളിൽ ഭാര്യമാർ നേരിടുന്ന ക്രൂരമായ പീഡനങ്ങൾക്കും സ്ത്രീധന അധിക്ഷേപങ്ങൾക്കും അറുതിവരുത്തണമെന്ന കർശനമായ സന്ദേശം നൽകി സുപ്രീം കോടതി (Supreme Court dowry death case). ഛത്തീസ്ഗഢിലെ ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ കേസ് പരിഗണിക്കവെയാണ് പരമോന്നത കോടതി സമൂഹത്തിന് ശക്തമായ താക്കീത് നൽകിയത്. ഭോപ്പാലിൽ വിവാഹം കഴിഞ്ഞ് അഞ്ചു മാസത്തിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട 33-കാരി ട്വിഷാ ശർമയുടെ കേസ് രാജ്യവ്യാപകമായി ചർച്ചയാകുന്ന പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ ഈ കടുത്ത പരാമർശങ്ങൾ വരുന്നത്. മാനസിക പീഡനവും സ്ത്രീധനച്ചൊല്ലിയുള്ള പീഡനവുമാണ് ട്വിഷയുടെ മരണത്തിന് കാരണമെന്ന് മാതാപിതാക്കൾ ആരോപിച്ചിരുന്നു.

വിവാഹശേഷം വധുവിനോടും അവളുടെ മാതാപിതാക്കളോടും ഭർതൃവീട്ടുകാർ കാണിക്കുന്ന മോശം പെരുമാറ്റത്തെ കോടതി രൂക്ഷമായി വിമർശിച്ചു. ”എന്തിനാണ് യുവാക്കൾ പെൺകുട്ടികളെ വിവാഹം കഴിച്ചുകൊണ്ടുവന്ന ശേഷം അവരെയും അവരുടെ കുടുംബത്തെയും ഇത്തരത്തിൽ അപമാനിക്കുന്നത്? വധുവിനെയും കുടുംബത്തെയും നിരന്തരം വേദനിപ്പിച്ചുകൊണ്ട് മുന്നോട്ട് പോകാൻ കഴിയില്ലെന്ന ശക്തമായ സന്ദേശം സമൂഹത്തിന് നൽകേണ്ടതുണ്ട്”- ജസ്റ്റിസ് നാഗരത്ന, ജസ്റ്റിസ് ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

2010-ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹം കഴിഞ്ഞ് മൂന്ന് വർഷത്തിനുള്ളിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പണവും കാറും ഉൾപ്പെടെയുള്ള സ്ത്രീധന ആവശ്യങ്ങൾ ഉന്നയിച്ച് ഭർത്താവും കുടുംബവും യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി വധുവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർച്ചയായ സ്ത്രീധന പീഡനങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന് വിചാരണ കോടതി കണ്ടെത്തുകയും ഭർത്താവിന്റെ കുടുംബാംഗങ്ങളെ സ്ത്രീധന മരണം, ആത്മഹത്യാ പ്രേരണ, ക്രൂരത തുടങ്ങിയ വകുപ്പുകൾ പ്രകാരം ശിക്ഷിക്കുകയും ചെയ്തിരുന്നു. ഈ വിധി പിന്നീട് ഛത്തീസ്ഗഢ് ഹൈക്കോടതിയും ശരിവെക്കുകയുണ്ടായി.

തനിക്കെതിരെ ഐ.പി.സി സെക്ഷൻ 498എ (ഗാർഹിക പീഡനം) മാത്രമാണ് ചുമത്തിയിട്ടുള്ളതെന്നും അതിനാൽ ശിക്ഷയിൽ ഇളവ് നൽകണമെന്നും പ്രതിഭാഗം സുപ്രിംകോടതിയിൽ വാദിച്ചു. എന്നാൽ, “നിങ്ങൾക്കെതിരെ 498എ മാത്രമാണ് ചുമത്തിയതെന്നും മൂന്ന് വർഷം മാത്രമേ ശിക്ഷയുള്ളൂ എന്നതിലും നിങ്ങൾ സന്തോഷിക്കുകയാണ് വേണ്ടത്” എന്നായിരുന്നു ജസ്റ്റിസ് നാഗരത്‌നയുടെ മറുപടി.

വിവാഹ വീടുകളിൽ നടക്കുന്ന സാമ്പത്തിക ചൂഷണത്തിന്റെ ഭയാനകമായ അവസ്ഥയെക്കുറിച്ചും ജസ്റ്റിസ് നാഗരത്‌ന വിധിന്യായത്തിൽ പരാമർശിച്ചു. ”വധുവിനെയും അവളുടെ കുടുംബത്തെയും പരമാവധി പിഴിഞ്ഞെടുക്കുകയാണ് ലക്ഷ്യം. തങ്ങളുടെ മകളുടെ ജീവിതം രക്ഷിക്കാൻ പെൺകുട്ടിയുടെ കുടുംബം യാചിക്കുമ്പോൾ അവരെ ഭിക്ഷക്കാരെന്ന് വിളിച്ച് ആക്ഷേപിക്കുകയായിരുന്നു ഭർതൃവീട്ടുകാർ. വധുവിന്റെ പിതാവ് തങ്ങൾക്ക് 60,000 രൂപ തരാൻ കഴിയുമെന്ന് പറഞ്ഞിട്ടും നിങ്ങൾ അവരെ ഭിക്ഷക്കാരെന്ന് വിളിച്ചോ?” എന്ന് കോടതി ചോദിച്ചു.

കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ വൈകി എന്ന പ്രതിഭാഗത്തിന്റെ സാങ്കേതിക വാദവും സുപ്രിംകോടതി തള്ളി. നമ്മുടെ നാട്ടിൽ വധുക്കൾ എങ്ങനെയാണ് ജീവിക്കുന്നതെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളുന്ന സന്ദേശം ഈ വിധിയിലൂടെ സമൂഹത്തിന് ലഭിക്കട്ടെയെന്ന് കോടതി പറഞ്ഞു. വിദ്യാസമ്പന്നരായ ആളുകൾക്കിടയിൽ പോലും ഇത്തരം ക്രൂരതകൾ സാധാരണമായി മാറുന്നതിലെ കടുത്ത ആശങ്ക ജസ്റ്റിസ് ഭുയാനും പങ്കുവെച്ചു.

Story Summary: The Supreme Court issued a stern warning against dowry harassment and domestic violence while hearing a case from Chhattisgarh. The court observed that society must receive a strong message that degrading a bride and her family will no longer be tolerated.

WhatsApp Channel Banner

Latest updates

ചരിത്രപ്പോരാട്ടത്തിന് വേദിയാകാൻ കൊൽക്കത്ത; ഇന്ത്യയും ബ്രസീലും നേർക്കുനേർ: സ്വപ്നപോരാട്ടം...

കൊൽക്കത്ത: ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീൽ ദേശീയ ഫുട്ബോൾ ടീം ആദ്യമായി ഇന്ത്യയുടെ സീനിയർ ദേശീയ ടീമിനെതിരെ ഔദ്യോഗിക അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനിറങ്ങുന്നു (India...

കനത്ത മഴ: മൂന്നു ജില്ലകളിൽ വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ എറണാകുളം, വയനാട്, കാസർഗോഡ് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ 31 (വെള്ളിയാഴ്ച) ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു (Kerala rain...

ഭോജ്ശാല തർക്കം: ദർഗയിൽ വെള്ളിയാഴ്ച നമസ്‌കാരത്തിന് സുപ്രീംകോടതിയുടെ ഇടക്കാല...

ന്യൂഡൽഹി: മധ്യപ്രദേശിലെ ധാർ ജില്ലയിലെ തർക്കഭൂമിയായ ഭോജ്ശാല സമുച്ചയത്തിന് സമീപമുള്ള ദർഗയിൽ മുസ്ലിം വിഭാഗത്തിന് വെള്ളിയാഴ്ചകളിൽ നമസ്‌കാരം നടത്താൻ സുപ്രീംകോടതി ഇടക്കാല അനുമതി നൽകി (Bhojshala dispute). ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ്...

സ്ത്രീധനപീഡനം സഹിക്കാനാകാതെ സർക്കാർ അധ്യാപിക ആത്മഹത്യ; ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ...

ഡെറാഡൂൺ: സ്ത്രീധനപീഡനവും ഭർതൃവീട്ടിലെ മാനസിക-ശാരീരിക പീഡനവും സഹിക്കാനാകാതെ സർക്കാർ സ്കൂൾ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ പൊലീസ് കേസെടുത്തു (Dehradun dowry harassment). മരിക്കുന്നതിന് മുൻപ് യുവതി പകർത്തിയ വീഡിയോ...

വ്യാജ പാസ്‌പോർട്ട് കേസ്: ഛോട്ടാ രാജന് ഏഴ് വർഷം...

ചെന്നൈ: വ്യാജ രേഖകളും വ്യാജ വിലാസവും ഉപയോഗിച്ച് പാസ്‌പോർട്ട് സമ്പാദിച്ച കേസിൽ അധോലോക നായകൻ ഛോട്ടാ രാജന് ഏഴ് വർഷം കഠിന തടവും 55,000 രൂപ പിഴയും വിധിച്ച് ചെന്നൈയിലെ സിബിഐ പ്രത്യേക...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....