Description
Digital Voice of Kerala
Friday, May 29, 2026

Digital Voice of Kerala
HomeKeralaവിഷം കഴിച്ചു: കാസർഗോഡ് ചികിത്സയിലായിരുന്ന നവവധു മരിച്ചു | Newlywed Nurse...

വിഷം കഴിച്ചു: കാസർഗോഡ് ചികിത്സയിലായിരുന്ന നവവധു മരിച്ചു | Newlywed Nurse Dies

🎙️ Latest Podcast

കാസർഗോഡ്: വിഷം കഴിച്ച് ചികിത്സയിലിരുന്ന നവവധു മരിച്ചു. ബേഡകം കുറ്റിക്കോൽ ബേത്തൂർ പാറ വട്ടംതട്ട സ്വദേശിനി അശ്വതി (25) ആണ് മരിച്ചത്. വിഷം കഴിച്ച് അവശനിലയിലായതിനെത്തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.(Newlywed Nurse Dies After Consuming Poison In Kasaragod)

വ്യാഴാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഈ മാസം 18-നാണ് അശ്വതിയെ കാസർകോട്ടെ താമസസ്ഥലത്ത് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. കാസർകോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു അശ്വതി.

ഏപ്രിൽ 25-നായിരുന്നു അശ്വതിയും ചീറ്റക്കാവ് സ്വദേശി രൂപേഷും തമ്മിലുള്ള വിവാഹം. പരേതനായ സുകുവിന്റെയും പുഷ്പയുടെയും മകളാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Summary

A 25-year-old newlywed, Aswathi, passed away at Pariyaram Medical College Hospital after being treated for consuming poison. She had been found in a critical condition at her residence in Kasaragod on May 18. The Kasaragod Town Police have registered a case and initiated an investigation into the incident.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.